കളിക്കാൻ പോകുന്നത് ഫൈനൽ,എംബപ്പേക്ക് ആഞ്ചലോട്ടിയുടെ മുന്നറിയിപ്പ്!
നാളെ യുവേഫ സൂപ്പർ കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ഇറ്റാലിയൻ കരുത്തരായ അറ്റലാന്റയാണ്. ബുധനാഴ്ച അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക. പോളണ്ടിൽ വച്ചുകൊണ്ടാണ് ഇത്തവണത്തെ സൂപ്പർ കപ്പ് നടക്കുന്നത്.
ഈ മത്സരത്തിൽ കിലിയൻ എംബപ്പേ റയൽ മാഡ്രിഡിന് വേണ്ടി അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അദ്ദേഹത്തെ ആഞ്ചലോട്ടി ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.എന്നാൽ അതിന് മുമ്പ് ചില ഉപദേശങ്ങൾ പരിശീലകൻ എംബപ്പേക്ക് നൽകിയിട്ടുണ്ട്. ടീമുമായി പെട്ടെന്ന് അഡാപ്റ്റാവേണ്ടതുണ്ട് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” തീർച്ചയായും എംബപ്പേ അദ്ദേഹത്തിന്റെ ക്വാളിറ്റി ടീമിനകത്തേക്ക് കൊണ്ടുവരുമെന്ന് എനിക്കുറപ്പാണ്.അദ്ദേഹത്തിന്റെ ഡെഡിക്കേഷനും ആറ്റിറ്റ്യൂഡും ഒക്കെ അങ്ങനെയാണ്. അദ്ദേഹം ടീമുമായി വേഗം അഡാപ്റ്റാവേണ്ടതുണ്ട്.അതിന് സാധിക്കും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.എംബപ്പേ ഇവിടെ ഉള്ളതിൽ ഞങ്ങൾ എല്ലാവരും ഹാപ്പിയാണ്. കാരണം വളരെ വലിയ ക്വാളിറ്റിയുള്ള താരമാണ് അദ്ദേഹം.വളരെ പെട്ടെന്ന് തന്നെ അദ്ദേഹം അഡ്ജസ്റ്റ് ആവും എന്നാണ് ഞാൻ കരുതുന്നത്.എംബപ്പേ ഉള്ളതിൽ റയൽ മാഡ്രിഡിലെ എല്ലാവരും വളരെയധികം ഹാപ്പിയാണ്. അദ്ദേഹം മികച്ച പ്രകടനം നടത്തും എന്നുള്ളത് ഞങ്ങൾക്കുറപ്പുണ്ട് “ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കിലിയൻ എംബപ്പേ-വിനീഷ്യസ്-റോഡ്രിഗോ എന്നിവരെയായിരിക്കും മുന്നേറ്റ നിരയിൽ ആഞ്ചലോട്ടി ഉപയോഗപ്പെടുത്തുക.സ്ട്രൈക്കർ റോളിൽ എംബപ്പേ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ജൂഡ് ബെല്ലിങ്ങ്ഹാമിന് കഴിഞ്ഞ സീസണിൽ ലഭിച്ചത് പോലെയുള്ള ഒരു ഫ്രീഡം ലഭിക്കാൻ സാധ്യതയില്ല.കൂടുതൽ മധ്യനിരയിലേക്ക് അദ്ദേഹം ഇറങ്ങി കളിക്കേണ്ടി വന്നേക്കും.