കളിക്കളത്തിനകത്ത് ഗുസ്തിപ്പിടിച്ച് ബാഴ്സ- അത്ലറ്റിക്കോ സൂപ്പർതാരങ്ങൾ, ഒടുവിൽ റെഡ് കാർഡ് കണ്ട് പുറത്ത്!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്താൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്സ വിജയിച്ചിരുന്നത്.മത്സരത്തിന്റെ 22ആം മിനിറ്റിൽ ഡെമ്പലെ നേടിയ ഗോളാണ് ബാഴ്സക്ക് വിജയം ഒരുക്കിയത്.ഗാവിയായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയത്.
ഈ മത്സരത്തിനിടെ ഒരു രസകരമായ സംഭവം അരങ്ങേറിയിരുന്നു. അതായത് മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ബാഴ്സ സൂപ്പർതാരമായ ഫെറാൻ ടോറസും അത്ലറ്റിക്കോ സൂപ്പർ താരമായ സാവിച്ചും പരസ്പരം ഗുസ്തിയിൽ ഏർപ്പെടുകയായിരുന്നു. ഒരല്പം നേരം ഇരുവരും തമ്മിൽ ഗുസ്തി പിടിച്ചത് വലിയ ശ്രദ്ധാവിഷയമായിരുന്നു.പിന്നീട് രണ്ടുപേരും പിടി വിടുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട റഫറി വെറുതെ നിന്നില്ല.
Ferran Torres and Stefan Savić 🥊
— B/R Football (@brfootball) January 8, 2023
(via @LaLigaTV)pic.twitter.com/qhGTe1crap
രണ്ട് പേർക്കും റെഡ് കാർഡ് ലഭിക്കുകയായിരുന്നു. മത്സരത്തിന്റെ ഏറ്റവും ഒടുവിലായതിനാൽ 2 ടീമുകൾക്കും വലിയ ക്ഷീണം സംഭവിച്ചില്ല. എന്നിരുന്നാലും ഈ താരങ്ങൾ റെഡ് കാർഡ് കണ്ടത് അടുത്ത മത്സരത്തിൽ രണ്ട് ടീമുകൾക്കും തിരിച്ചടിയാണ്.ടോറസിനും സാവിച്ചിനും ഇനി തങ്ങളുടെ അടുത്ത മത്സരങ്ങൾ കളിക്കാനാവില്ല. പന്തിന് വേണ്ടി പോരാടുന്ന സമയത്താണ് ഇരുവരും പരസ്പരം ഗുസ്തി പിടിച്ചത്. പന്ത് പോയതിനുശേഷം ഒരുപാട് നേരം അത് തുടർന്നത് ആരാധകരിൽ ചിരി പടർത്തി.
ഏതായാലും ഈ ജയത്തോടെ ബാഴ്സ തന്നെയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്.16 മത്സരങ്ങളിൽ നിന്ന് 41 പോയിന്റ് ആണ് ബാഴ്സയുടെ സമ്പാദ്യം.38 പോയിന്റ് ഉള്ള റയൽ രണ്ടാം സ്ഥാനത്താണ്.27 പോയിന്റ് ഉള്ള അത്ലറ്റിക്കോ നിലവിൽ അഞ്ചാം സ്ഥാനത്താണ് തുടരുന്നത്.