കരിയർ അവസാനിക്കാറായി, ബാഴ്സലോണയിൽ വെച്ച് തന്നെ വിരമിക്കും : റോബർട്ട് ലെവന്റോസ്ക്കി

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയെ എഫ്സി ബാഴ്സലോണ സ്വന്തമാക്കിയത്.മികച്ച പ്രകടനം ഈ സീസണിൽ ബാഴ്സക്ക് വേണ്ടി നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 33 ഗോളുകളാണ് എല്ലാ കോമ്പറ്റീഷനലുമായി ലെവന്റോസ്ക്കി സ്വന്തമാക്കിയത്. പക്ഷേ ചാമ്പ്യൻസ് ലീഗിലെയും യൂറോപ ലീഗിലെയും ബാഴ്സയുടെ പ്രകടനം അദ്ദേഹത്തിന് നിരാശ നൽകിയ കാര്യമായിരുന്നു.

ഏതായാലും ബാഴ്സ കരിയറിനെ കുറിച്ച് ഇപ്പോൾ റോബർട്ട് ലെവന്റോസ്ക്കി മനസ്സ് തുറന്നു സംസാരിച്ചിട്ടുണ്ട്. അതായത് തന്റെ കരിയർ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞുവെന്നും എഫ് ബി ബാഴ്സലോണയിൽ വെച്ച് തന്നെ താൻ വിരമിക്കാൻ സാധ്യതകൾ ഏറെയാണ് എന്നുമാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്. പുതിയ റോളുമായി തനിക്ക് ഇനിയും അഡാപ്റ്റാവേണ്ടതുണ്ടെന്നും ലെവന്റോസ്ക്കി കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്റെ റിട്ടയർമെന്റ് ഇപ്പോൾ അടുത്തെത്തി കഴിഞ്ഞു. ഞാൻ എന്റെ കരിയർ ബാഴ്സലോണയിൽ തന്നെ വെച്ച് അവസാനിപ്പിക്കാൻ സാധ്യതകളുണ്ട്. എനിക്കും എന്റെ കുടുംബത്തിനും ഇവിടെ വളരെയധികം കംഫർട്ടബിളാണ്. കഴിഞ്ഞ സീസണിൽ അഞ്ചോ ആറോ ഗോളുകളുടെ കുറവ് എനിക്ക് തന്നെ അനുഭവപ്പെട്ടിട്ടുണ്ട്.കാരണം എനിക്ക് മറ്റുള്ള ചില കാര്യങ്ങളും ചെയ്യേണ്ടതായി ഉണ്ടായിരുന്നു. കളത്തിനകത്ത് മാത്രമല്ല കളത്തിന് പുറത്തും എന്റെ റോളിന് പ്രാധാന്യമുണ്ട്. എനിക്ക് എന്റെ പുതിയ റോളുമായി അഡാപ്റ്റാവേണ്ടിയിരുന്നു ” ഇതാണ് റോബർട്ട് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

സാവിയുടെ സിസ്റ്റത്തിൽ ഡിഫൻസീവ് വർക്കുകൾ കൂടി ലെവന്റോസ്ക്കിക്ക് ചെയ്യേണ്ടി വന്നിരുന്നു.അതിനെയാണ് പുതിയ റോൾ എന്ന് ഇദ്ദേഹം വിശേഷിപ്പിച്ചത്. 2026 വരെ ലെവന്റോസ്ക്കിക്ക് ബാഴ്സയുമായി കോൺട്രാക്ട് ഉണ്ട്. അതായത് 38 ആം വയസ്സുവരെ അദ്ദേഹത്തിന് ബാഴ്സയിൽ കളിക്കാം. ഈ കരാർ ബാഴ്സ ഇനി നീട്ടി നൽകാൻ സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *