കരിയറിൽ ആദ്യത്തെ അനുഭവം,സുവാരസിന് അത്ലറ്റിക്കോയിൽ സംഭവിക്കുന്നതെന്ത്?
കളിച്ചിടത്തെല്ലാം പൊന്ന് വിളയിച്ചിട്ടുള്ള താരമാണ് ലൂയിസ് സുവാരസ്.അയാക്സ്,ലിവർപൂൾ,ബാഴ്സ, അത്ലറ്റിക്കോ എന്നിവർക്കൊക്കെ വേണ്ടി അഞ്ഞൂറിൽപരം ഗോളുകൾ സുവാരസ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലും അത്ലറ്റിക്കോക്ക് വേണ്ടി ഈ ഉറുഗ്വൻ താരം മികച്ച പ്രകടനം കാഴ്ചവെച്ചു.എന്നാൽ ഈ സീസണിൽ സുവാരസിനെ സംബന്ധിച്ചെടുത്തോളം പ്രതീക്ഷിച്ച രൂപത്തിലല്ല കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
വളരെ അപൂർവമായി മാത്രം ബെഞ്ചിലിരിക്കുന്ന താരമാണ് സുവാരസ്. എന്നാൽ അത്ലറ്റിക്കോയുടെ അവസാന രണ്ടു മത്സരങ്ങളിലും സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ സുവാരസിന് സാധിക്കാതെ പോവുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്,സെൽറ്റ വിഗോ എന്നിവർക്കെതിരെയുള്ള മത്സരത്തിലാണ് സിമയോണി ഈ സൂപ്പർ താരത്തെ ആദ്യ ഇലവനിൽ നിന്നും തഴഞ്ഞത്.ഈ സീസണിൽ 11 മത്സരങ്ങളിലും സുവാരസ് ബെഞ്ചിലാണ് സ്റ്റാർട്ട് ചെയ്തത്. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ അനുഭവമാണിത്.
For the first time in his career, he's not first choice 😬https://t.co/U1SxBoO6E1
— MARCA in English (@MARCAinENGLISH) March 2, 2022
കഴിഞ്ഞ സീസണിൽ ആകെ 38 മത്സരങ്ങളാണ് സുവാരസ് കളിച്ചിട്ടുള്ളത്. രണ്ട് മത്സരങ്ങളിൽ മാത്രമാണ് സുവാരസ് ബെഞ്ചിൽ നിന്നും വന്നിട്ടുള്ളത്.ബാഴ്സക്കൊപ്പമുള്ള അവസാന സീസണിൽ ഏഴ് തവണയാണ് സുവാരസിന് ആദ്യ ഇലവനിൽ ഇടം ലഭിക്കാതെ പോയത്. എന്നിട്ടുപോലും 21 ഗോളുകളും 12 അസിസ്റ്റുകളും സ്വന്തമാക്കാൻ സുവാരസിന് സാധിച്ചിരുന്നു. അതിനുമുമ്പുള്ള സീസണുകളിൽ ഒക്കെ തന്നെയും വളരെ കുറഞ്ഞ മത്സരങ്ങളിൽ മാത്രമാണ് സുവാരസിന് ആദ്യ ഇലവനിൽ ഇടം നേടാനാവാതെ പോയത്.
ഈ സീസണിൽ 11 മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്യാതിരുന്നിട്ട് പോലും അത്ലറ്റിക്കോക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം സുവാരസ് തന്നെയാണ്.12 ഗോളുകളാണ് സുവാരസ് നേടിയിട്ടുള്ളത്.13 ഗോളുകൾ നേടിയ എയ്ഞ്ചൽ കൊറേയയാണ് രണ്ടാമതുള്ളത്.ഏതായാലും ഈ സീസണോട് കൂടി കരാർ അവസാനിക്കുന്ന താരം ഏത് രൂപത്തിലുള്ള തീരുമാനം എടുക്കുമെന്നുള്ളത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.