കരാർ പുതുക്കാൻ വേണ്ടി മെസ്സി മുന്നോട്ട് വെച്ച് വ്യവസ്ഥകൾ സത്യമോ? സ്റ്റേറ്റ്മെന്റ് ഇറക്കി ബാഴ്സ!

കഴിഞ്ഞ ദിവസമായിരുന്നു പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ മുണ്ടോ ബാഴ്സയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പുറത്തുവിട്ടത്. അതായത് സൂപ്പർതാരം ലയണൽ മെസ്സിയുടെ കരാറുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2021 ആയിരുന്നു മെസ്സി ഫ്രീ ഏജന്റായി കൊണ്ട് ബാഴ്സയോട് വിട പറഞ്ഞത്. എന്നാൽ 2020 ൽ ബാഴ്സയുമായുള്ള കരാർ പുതുക്കാൻ വേണ്ടി മെസ്സി ചില നിബന്ധനകൾ ക്ലബ്ബിനു മുന്നിലേക്ക് വെച്ചിരുന്നു.

ആ നിബന്ധനകളാണ് ഇപ്പോൾ എൽ മുണ്ടോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോവിഡിനെ തുടർന്ന് മെസ്സിയുടെ സാലറി 20% കുറച്ചിരുന്നു. അത് മൂന്നു ശതമാനം പലിശയോടെ പുനസ്ഥാപിക്കാൻ മെസ്സി ആവശ്യപ്പെട്ടു എന്നുള്ളതാണ് ഒന്നാമത്തെ നിബന്ധന. മറ്റൊന്ന് കരാർ പുതുക്കുമ്പോൾ 10 മില്യൻ യൂറോ ബോണസായി കൊണ്ട് മെസ്സി ആവശ്യപ്പെട്ടു എന്നാണ്. കൂടാതെ തന്നെ റിലീസ് ക്ലോസ് ആയ 700 മില്യൺ എടുത്തുകളഞ്ഞുകൊണ്ട് 10000 യൂറോ മാത്രമാക്കി കുറക്കണമെന്നും മെസ്സി ക്ലബ്ബിനോട് ആവശ്യപ്പെട്ടു.

മാത്രമല്ല തന്റെയും ലൂയിസ് സുവാരസിന്റേയും കുടുംബത്തിന് ക്യാമ്പ് നൗവിൽ പ്രത്യേകം ഒരു ബോക്സ് വേണമെന്ന് മെസ്സി ആവശ്യപ്പെട്ടു. ഇതിന് പുറമേ ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് പോവാൻ തനിക്കും കുടുംബത്തിനും പ്രൈവറ്റ് ജെറ്റും മെസ്സി ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല നികുതിയൊക്കെ വർദ്ധിപ്പിച്ച സാഹചര്യത്തിൽ സാലറിയും വർദ്ധിപ്പിക്കണമെന്ന് മെസ്സി ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നിബന്ധനകൾ ഒക്കെയാണ് ഇപ്പോൾ എൽ മുണ്ടോ പുറത്തുവിട്ടിരിക്കുന്നത്.

എന്നാൽ ചില നിബന്ധനകൾ ബാഴ്സ പ്രസിഡണ്ടായ ബർതോമു അംഗീകരിക്കാതെ വന്നതോടെ മെസ്സി കരാർ പുതുക്കാൻ വിസമ്മതിച്ചുവെന്നും തുടർന്നാണ് മെസ്സി ബാഴ്സ വിടാൻ വേണ്ടി ഫാക്സ് അയച്ചുതെന്നും ഇവർ കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ ഇതിനെതിരെ ഇപ്പോൾ ബാഴ്സ തന്നെ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്.മുണ്ടോയുടെ ഈ റിപ്പോർട്ടിൽ കടുത്ത രോഷം പ്രകടിപ്പിച്ച ബാഴ്സ ഇതെല്ലാം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഈ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബാഴ്സ അറിയിച്ചിട്ടുണ്ട്.

ഏതായാലും ഇനി നിബന്ധനങ്ങൾ പുറത്തുവന്നതോടെ ഇത് ഫുട്ബോൾ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ഇതോടുകൂടിയാണ് ബാഴ്സ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *