കരാറില്ലാതെ റൊണാൾഡോക്ക് ഒരു മില്യൺ വാർഷികവേതനമായി നൽകി റയൽ!
കരാറുകൾ ഒന്നും തന്നെയില്ലാതെ മുൻ സൂപ്പർ താരം റൊണാൾഡോ നസാരിയോക്ക് റയൽ മാഡ്രിഡ് ഒരു മില്യൺ യൂറോ വാർഷികവേതനമായി നൽകുന്നുണ്ടെന്ന് കണ്ടെത്തൽ.ഫുട്ബോൾ ലീക്ക്സ് എന്ന മാധ്യമമാണ് ഇത് സംബന്ധിച്ച ഡോക്യുമെന്റുകൾ പുറത്ത് വിട്ടിരിക്കുന്നത്.ഇതിൽ പറയുന്നത് റയൽ മാഡ്രിഡിന്റെ അംബാസിഡർ ആയതിനാലാണ് റൊണാൾഡോ ഒരു മില്യൺ യൂറോ വാർഷികവേതനമായി കൈപ്പറ്റുന്നത് എന്നാണ്.റൊണാൾഡോയെ കൂടാതെ റോബെർട്ടോ കാർലോസ്, റൗൾ ഗോൺസാലസ് എന്നിവരും അംബാസിഡർമാരാണ്. ഇവരും വാർഷികവേതനമായി ഈ തുക കൈപ്പറ്റുന്നുണ്ട്. എന്നാൽ റൊണാൾഡോയുടേത് കരാറുകൾ ഒന്നും തന്നെയില്ലാതെയാണ് എന്നാണ് കണ്ടെത്തൽ.
Real Madrid gave Ronaldo €1m annual salary without a contract – Football Leaks https://t.co/TaXu3CucIp
— footballespana (@footballespana_) March 5, 2021
ഇതിന് കാരണമായി ഫുട്ബോൾ ലീക്ക്സ് ചൂണ്ടികാണിക്കുന്നത് ഇൻകം ടാക്സ് ഒഴിവാക്കാൻ വേണ്ടിയാണ് റയൽ കരാർ വെക്കാത്തത് എന്നാണ്.നിലവിൽ ലാലിഗ ക്ലബ് റയൽ സോസിഡാഡിന്റെ ഉടമസ്ഥനാണ് റൊണാൾഡോ.2018-ലാണ് ക്ലബ്ബിന്റെ 82% റൊണാൾഡോ വാങ്ങിയത്.2002 മുതൽ 2007 വരെ റയലിന് വേണ്ടി കളിച്ച താരമാണ് റൊണാൾഡോ.177 മത്സരങ്ങളിൽ നിന്ന് 107 ഗോളുകൾ റൊണാൾഡോ റയലിന് വേണ്ടി നേടിയിട്ടുണ്ട്. ഒരു സീസൺ ബാഴ്സക്കൊപ്പവും റൊണാൾഡോ കളിച്ചിട്ടുണ്ട്.1996-97 സീസണിൽ ബാഴ്സക്ക് വേണ്ടി 49 മത്സരങ്ങളിൽ നിന്ന് 47 ഗോളുകൾ താരം അടിച്ചു കൂട്ടിയിട്ടുണ്ട്.
Real Madrid gave Ronaldo €1m annual salary without a contract – Football Leaks https://t.co/TaXu3CucIp
— footballespana (@footballespana_) March 5, 2021