കരാറവസാനിക്കുന്നു, റയൽ മാഡ്രിഡ് വിടുന്നതിനെ കുറിച്ച് മനസ്സ് തുറന്ന് മോഡ്രിച്ച് !
ഈ സീസണോട് കൂടി കരാർ അവസാനിക്കുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് റയൽ മാഡ്രിഡിന്റെ മധ്യനിര താരം ലുക്കാ മോഡ്രിച്ച്. ബാലൺ ഡിയോർ ജേതാവായ താരത്തിന്റെ കരാർ ഇതുവരെ റയൽ മാഡ്രിഡ് പുതുക്കിയിട്ടില്ല. മുപ്പത്തിയഞ്ചുകാരനായ താരത്തെ റയൽ മാഡ്രിഡ് നിലനിർത്തുമോ എന്നുള്ളത് ഇതുവരെ വ്യക്തമാവാത്ത കാര്യമാണ്. എന്നാൽ റയൽ മാഡ്രിഡ് വിടുമോ എന്ന കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. തനിക്ക് റയൽ മാഡ്രിഡിൽ വിരമിക്കാനാണ് ആഗ്രഹം എന്നാണ് മോഡ്രിച്ച് ഇതേകുറിച്ച് പറഞ്ഞത്. ടീമിനെ സഹായിക്കാനാവുമെന്നാണ് താനിപ്പോഴും കരുതുന്നതെന്നും തന്റെ കരിയർ റയൽ മാഡ്രിഡിൽ തന്നെ ഫിനിഷ് ചെയ്യാൻ കഴിഞ്ഞാൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് താനാവുമെന്നാണ് മോഡ്രിച്ച് അറിയിച്ചത്. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് മോഡ്രിച് ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഇന്റർമിലാനെ നേരിടാനൊരുങ്ങുന്നതിന്റെ മുന്നോടിയായാണ് മോഡ്രിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്.
🗣 "Of course I want to stay and retire at @realmadriden"
— MARCA in English (@MARCAinENGLISH) November 24, 2020
Modric has been linked with this week's #UCL opponents, but he plans to stay where he is 🏡
He's been speaking ahead of taking on @Inter_en 👇https://t.co/iPqpEhHf9W pic.twitter.com/PzvcnsDA1J
” എനിക്ക് റയൽ മാഡ്രിഡിൽ തന്നെ തുടരണമെന്ന കാര്യം ഞാൻ മുമ്പ് തന്നെ ഒരുപാട് തവണ പറഞ്ഞ കാര്യമാണ്. പക്ഷെ എന്താണ് സംഭവിക്കുക എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. എനിക്കെപ്പോഴും ഒരേ ഉത്തരമാണ് നിങ്ങൾക്ക് നൽകാനുള്ളത്. എനിക്കിവിടെ നന്നായി തോന്നുന്നു. അത്കൊണ്ട് തന്നെ ഇവിടെ തുടരാനാണ് ആഗ്രഹം. എനിക്ക് ടീമിനെ സഹായിക്കാനാവുമെന്നാണ് വിശ്വാസം. എനിക്കെന്താണ് ആവിശ്യമെന്ന് ചോദിച്ചാൽ തീർച്ചയായും എന്റെ ഉത്തരം റയൽ മാഡ്രിഡിൽ തന്നെ തുടരണമെന്നാണ്. എന്റെ കരിയർ ഇവിടെ അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷെ അത് മറ്റുള്ള ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പക്ഷെ എനിക്കിവിടെ തന്നെ കരിയർ അവസാനിപ്പിക്കാൻ കഴിഞ്ഞാൽ എന്നെ പോലെ സന്തോഷിക്കുന്ന മറ്റൊരാളും ഉണ്ടാവില്ല. എനിക്ക് കുഴപ്പംങ്ങളൊന്നുമില്ല. ചില മത്സരങ്ങളിൽ ഞാൻ കളിച്ചിരുന്നില്ല. അത് പരിശീലകന്റെ തീരുമാനമാണ്. ഞാൻ കളിക്കുമ്പോൾ നല്ല രീതിയിൽ കളിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് ” മോഡ്രിച്ച് പറഞ്ഞു.
Luka Modric maintains he wants to finish his career at Real Madrid https://t.co/l0dpLJ9Yz5
— MailOnline Sport (@MailSport) November 25, 2020