കഥ മാറുന്നു,ഡെമ്പലെ കരാർ പുതുക്കുമെന്ന പ്രതീക്ഷയിൽ ലാപോർട്ട!
ഈ സീസണോട് കൂടിയാണ് എഫ്സി ബാഴ്സലോണയുടെ ഫ്രഞ്ച് സൂപ്പർ താരമായ ഡെമ്പലെയുടെ കരാർ അവസാനിക്കുക.ഈയിടെ താരവും ക്ലബ്ബുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് ഡെമ്പലെ ക്ലബ്ബ് വിടാൻ ശ്രമിച്ചിരുന്നു.എന്നാൽ ജനുവരി ട്രാൻസ്ഫർ ജലകത്തിൽ ഡെമ്പലെക്ക് അതിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത സമ്മറിൽ അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ് വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ നിലവിൽ മിന്നുന്ന ഫോമിലാണ് താരമിപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായിറങ്ങിയ കൊണ്ട് ഒരു ഗോളും ഒരു അസിസ്റ്റും ബാഴ്സക്ക് വേണ്ടി നേടാൻ ഡെമ്പലെക്ക് സാധിച്ചിരുന്നു.ഇപ്പോഴിതാ താരത്തിന്റെ കാര്യത്തിലുള്ള പുതിയ പ്രതീക്ഷകൾ ബാഴ്സ പ്രസിഡന്റായ ലാപോർട്ട പങ്കുവെച്ചിട്ടുണ്ട്.അതായത് ഡെമ്പലെ കരാർ പുതുക്കുമെന്നാണ് താൻ കരുതുന്നത് എന്നാണ് ലാപോർട്ട പറഞ്ഞത്. കഴിഞ്ഞ ദിവസം മൊബൈൽ വേൾഡ് കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു ബാഴ്സ പ്രസിഡന്റ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 1, 2022
” ഞങ്ങളുടെ ഓഫർ എന്താണ് എന്നുള്ളത് ഡെമ്പലെക്ക് അറിയാം. അദ്ദേഹം ബാഴ്സയിൽ തന്നെ തുടരണമെന്നുള്ളതാണ് ഞങ്ങൾ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. ഈ സീസണിന്റെ അവസാനത്തിൽ അദ്ദേഹമത് വീണ്ടും പരിഗണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു ” ഇതാണ് ലാപോർട്ട പറഞ്ഞത്.
നേരത്തെ നിരവധി വിമർശനങ്ങൾ ഡെമ്പലെക്ക് ഏൽക്കേണ്ടി വന്നിരുന്നു. അത് മാത്രമല്ല ക്യാമ്പ് നൗവിലെ ബാഴ്സ ആരാധകർ പലപ്പോഴും താരത്തെ കൂവി വിളിക്കുകയും ചെയ്തിരുന്നു.എന്നാൽ നിലവിൽ അതിനൊക്കെ മാറ്റം സംഭവിച്ചിട്ടുണ്ട്.