കണ്ണീരണിഞ്ഞ് സുവാരസ്, ഇത് ബാഴ്സയോടുള്ള മധുരപ്രതികാരം!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകം ലൂയിസ് സുവാരസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതിസന്ധികൾ നിറഞ്ഞ ഒന്നായിരുന്നു. ജീവന് തുല്യം സ്നേഹിച്ചിരുന്ന ക്ലബ്ബിന് ഇനി തന്നെ ആവിശ്യമില്ലെന്ന് അറിഞ്ഞതോടെ അയാൾ മനസ്സില്ലാമനസ്സോടെ പടിയിറങ്ങി. പക്ഷേ ഒന്നും അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ടത് സുവാരസിന്റെ കടമയായിരുന്നു. ലാ ലിഗ വിടാൻ സുവാരസ് തയ്യാറായില്ല. ബാഴ്സയുടെ തന്നെ എതിരാളികളായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് സുവാരസ് ചേക്കേറി.തള്ളിപ്പറഞ്ഞവരുടെയും വിമർശിച്ചവരുടെയും മുന്നിൽ അയാൾ ഗോളുകൾ നേടിക്കൊണ്ട് തലയുയർത്തി നിന്നു. അയാളുടെ ഗോൾവേട്ട ചെന്നവസാനിച്ചത് ലാ ലിഗ കിരീടത്തിലാണ്.
Lagrimas de campeón. 😍
— LaLiga (@LaLiga) May 22, 2021
¡Eres enorme, @LuisSuarez9! ❤#LaLigaSantander #HayQueVivirla pic.twitter.com/UahLY14K73
ഇന്നലത്തെ മത്സരത്തിൽ വിജയം നേടിക്കൊണ്ട് അത്ലറ്റിക്കോ കിരീടം ചൂടുമ്പോൾ വിജയഗോൾ നേടിയ സുവാരസ് കണ്ണീർ തൂകുകയായിരുന്നു. ഒരു യുദ്ധം ജയിച്ച സന്തോഷത്തിലായിരുന്നു സുവാരസ്.അവസാന രണ്ട് മത്സരങ്ങളിലും അത്ലറ്റിക്കോയുടെ വിജയഗോൾ നേടിയ സുവാരസ് അക്ഷരാർത്ഥത്തിൽ ഒരു ഹീറോയായി മാറുകയായിരുന്നു. കിരീടമുറപ്പിച്ചതിന് ശേഷം ആ പുൽമൈതാനത്തിരുത്ത് തന്റെ കുടുംബവുമായി വീഡിയോ കോൾ നടത്തുന്നതിനിടെയാണ് സുവാരസ് കണ്ണീരടക്കാൻ പാടുപെട്ടത്. അത്രെയേറെ അയാൾ ആഗ്രഹിച്ച കിരീടമായിരുന്നു ഇത്. കഴിഞ്ഞ തവണ ഇതേ സമയത്ത് ബാഴ്സയിൽ പടിയിറങ്ങുന്നതിലുള്ള ദുഃഖത്തിൽ അയാൾ കണ്ണീർ പൊഴിച്ചപ്പോൾ ഇന്നത് കിരീടം നേടിയതിലുള്ള ആനന്ദക്കണ്ണീരാണ്. അതേ.. ഇതൊരു മനോഹരമായ മധുരപ്രതികാരത്തിന്റെ കഥയാണ്. സുവാരസിന്റെ പ്രതികാരം.
🔥 ¡QUE JUGADOR!🔥
— Atlético de Madrid (@Atletico_MD) May 22, 2021
😢🇺🇾 Las lágrimas de Suárez, el ‘9’ del campeón.#Atleti #LaLiga
➡https://t.co/AJkDbOO9XA