കടുത്ത തീരുമാനങ്ങളുണ്ടാവും, ആരാധകർക്ക് ഉറപ്പ് നൽകി ബർതോമ്യു

ബാഴ്സയുടെ അതിദയനീയമായ തോൽവിയിൽ നിരാശ പ്രകടിപ്പിച്ച് എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ ബർതോമ്യു. ആരാധകരോട് ക്ഷമ ചോദിച്ച ഇദ്ദേഹം കടുത്ത തീരുമാനങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പ് നൽകികൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്. ഇന്നലെ നടന്ന ക്വാർട്ടർ മത്സരത്തിൽ ബയേണിനോട് 8-2 എന്ന സ്കോറിന് ബാഴ്സ തകർന്നു തരിപ്പണമാവുകയായിരുന്നു. ഇതിന്റെ സങ്കടവും നിരാശയും അമർഷവും പങ്കുവെക്കുകയായിരുന്നു ബർതോമ്യു. ബാഴ്സയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് ബർതോമ്യു മത്സരത്തിലെ നാണംകെട്ട തോൽവിയെ കുറിച്ച് പ്രതികരിച്ചത്. വരും ദിവസങ്ങളിൽ വളരെ നിർണായകമായ മാറ്റങ്ങൾ ടീമിനകത്ത് സംഭവിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

” വളരെയധികം ബുദ്ധിമുട്ട് നിറഞ്ഞ ഒരു രാത്രിയാണിന്ന്. ബാഴ്സ ആരാധകരോടും കുടുംബത്തോടും താരങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു. ശരിക്കും നമ്മൾ പ്രതിനിധീകരിക്കുന്ന ക്ലബ് ഇങ്ങനെയല്ല. ചില തീരുമാനങ്ങൾ ഞങ്ങൾ എടുത്തിട്ടുണ്ട്. കുറച്ചു തീരുമാനങ്ങൾ ഇനി വരും ദിവസങ്ങളിലും പ്രഖ്യാപനം അടുത്ത ആഴ്ച്ചയും ഉണ്ടാവും. ഇതൊന്ന് അടങ്ങിയ ശേഷം വേണം ഞങ്ങൾക്ക് തീരുമാനങ്ങൾ കൈക്കൊള്ളാൻ. ഈ വലിയ തോൽവിയിൽ നിന്നും പാഠമുൾകൊണ്ട് നാളെ ഉയർത്തെഴുന്നേൽക്കാൻ ഞങ്ങൾ ശ്രമിക്കും. ഇതൊരു പൂർണ്ണമായും തകർത്തു തരിപ്പണമാക്കിയ ഒരു മത്സരഫലമാണ്. ഞാൻ ബയേണിനെ അഭിനന്ദിക്കുന്നു. നല്ല രീതിയിൽ കളിച്ചു. അവർ ജയവും സെമി ഫൈനലും അർഹിച്ചവരാണ്. ഞങ്ങൾക്ക് ഈ അവസരത്തിൽ ആരാധകരോടും അംഗങ്ങളോടും ക്ഷമ മാത്രമാണ് ചോദിക്കാനുള്ളത് ” ബർതോമ്യു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *