കടുത്ത ഡിപ്രഷനിലായിരുന്നു, കളി നിർത്താൻ പോലും തോന്നി:ലൂയിസ് സുവാരസ്‌ പറയുന്നു

വരുന്ന ലാലിഗ മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡിന്റെ എതിരാളികൾ അൽമേരിയയാണ്.നാളെ രാത്രി ഇന്ത്യൻ സമയം 8:45നാണ് ഈയൊരു മത്സരം നടക്കുക. റയൽ മാഡ്രിഡിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക.റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി പല പ്രധാനപ്പെട്ട താരങ്ങൾക്കും വിശ്രമം നൽകുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഈ മത്സരത്തിൽ അൽമേറിയക്ക് വേണ്ടി കൊളംബിയൻ സ്ട്രൈക്കറായ ലൂയിസ് സുവാരസ്‌ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുരുതരമായ പരിക്ക് മൂലം ഏകദേശം മൂന്നര മാസക്കാലം അദ്ദേഹം കളിക്കളത്തിന് പുറത്തായിരുന്നു.എന്നാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ അദ്ദേഹം തിരിച്ചെത്തുകയായിരുന്നു.പക്ഷേ ഇക്കാലയളവിൽ താൻ അനുഭവിച്ച മാനസിക പ്രശ്നങ്ങൾ സുവാരസ്‌ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കടുത്ത ഡിപ്രഷനിലായിരുന്നു താനെന്നും ഫുട്ബോൾ അവസാനിപ്പിക്കാൻ പോലും തോന്നി എന്നുമാണ് സുവാരസ്‌ പറഞ്ഞിട്ടുള്ളത്.മാർക്കക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഞാൻ കടുത്ത ഡിപ്രഷനിലൂടെ ആയിരുന്നു കടന്നുപോയിരുന്നത്.ഒരുപാട് കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു.കഴിഞ്ഞ സമ്മർ വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.എനിക്ക് കിടക്കയിൽ നിന്ന് എണീക്കാനോ വർക്ക് ചെയ്യാനോ ഒന്നും തന്നെ ചെയ്യാനോ തോന്നിയിരുന്നില്ല.എല്ലാം അവസാനിപ്പിക്കാൻ പോലും തോന്നിയിരുന്നു. പക്ഷേ എന്റെ ഡോക്ടർമാരുടെ സഹായത്തോടുകൂടി ഞാൻ അതിൽ നിന്നും റിക്കവർ ആയി.പരിക്ക് വന്നതോടുകൂടിയാണ് എന്റെ മാനസിക ആരോഗ്യം തകർന്നത്. പക്ഷേ അത് തിരിച്ചു പിടിക്കാൻ കഴിഞ്ഞതിൽ ഞാൻ എല്ലാവരോടും നന്ദി പറയുന്നു “ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.

ഈ ലാലിഗയിൽ ഒൻപത് മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് നാല് ഗോളുകൾ ഈ സ്ട്രൈക്കർ നേടിയിട്ടുണ്ട്.കൊളംബിയയുടെ ദേശീയ ടീമിന് വേണ്ടി നാല് മത്സരങ്ങളാണ് ആകെ ഇദ്ദേഹം കളിച്ചിട്ടുള്ളത്.ഗ്രനാഡ,മാഴ്സെ തുടങ്ങിയ പ്രശസ്തരായ ക്ലബ്ബുകൾക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *