കക്കയെപ്പോലെയാണ് ബെല്ലിങ്ങ്ഹാം: ആഞ്ചലോട്ടി

ഈ സീസണിൽ റയൽ മാഡ്രിഡിലേക്ക് എത്തിയ ജൂഡ് ബെല്ലിങ്ഹാം ഏവരെയും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. തകർപ്പൻ പ്രകടനമാണ് ഇപ്പോൾ താരം പുറത്തെടുക്കുന്നത്.ലാലിഗയിൽ 11 ഗോളുകളും രണ്ട് അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.റയൽ മാഡ്രിഡിന്റെ ഈ സീസണിലെ മികച്ച പ്രകടനത്തിൽ പ്രധാന പങ്കു വഹിക്കുന്നത് ഇംഗ്ലീഷ് സൂപ്പർ താരം തന്നെയാണ്.

റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി നേരത്തെ ബെല്ലിങ്ങ്ഹാമിനെ സിനദിൻ സിദാനുമായി താരതമ്യം ചെയ്തിരുന്നു. ഇപ്പോഴിതാ ബ്രസീലിയൻ ഇതിഹാസമായ കക്കയുമായി ബെല്ലിങ്ങ്ഹാമിന് സാമ്യതകൾ ഉണ്ട് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. നേരത്തെ എസി മിലാനിൽ വെച്ച് കക്കയെ പരിശീലിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് ആഞ്ചലോട്ടി.അദ്ദേഹം ഇന്നലത്തെ പത്രസമ്മേളനത്തിൽ പറഞ്ഞത്.

” ഞാൻ കഴിഞ്ഞ തവണ അദ്ദേഹത്തെ സിദാനുമായി താരതമ്യം ചെയ്തിരുന്നു. പക്ഷേ ബെല്ലിങ്ങ്ഹാം ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഞാൻ കക്കയെ കണ്ടപ്പോൾ ഉണ്ടായ അതേ ഫീലിങാണ് ബെല്ലിങ്ങ്ഹാമിനെ കാണുമ്പോൾ എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.കക്കയും ബെല്ലിങ്ങ്ഹാമും ഒന്നാണ് എന്ന് ഞാൻ പറയുന്നില്ല. മറിച്ച് കക്കയുമായി പല സാമ്യതകളും ഈ താരത്തിന് ഉണ്ട് ” ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പരിക്കിന്റെ ചില പ്രശ്നങ്ങൾ ബെല്ലിങ്ങ്ഹാമിനെ ഇപ്പോൾ അലട്ടുന്നുണ്ട്. എന്നാൽ അദ്ദേഹം ഓക്കെയാണെന്നും ഇന്നത്തെ മത്സരം കളിക്കാൻ തയ്യാറായിട്ടുണ്ട് എന്നുള്ള കാര്യം ആഞ്ചലോട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ഗ്രനാഡയെയാണ് റയൽ മാഡ്രിഡ് നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്ക് ഗ്രനാഡയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക

Leave a Reply

Your email address will not be published. Required fields are marked *