കക്കയും ബെല്ലിങ്ങ്ഹാമും തമ്മിലുള്ള വ്യത്യാസം? വിശദീകരിച്ച് ആഞ്ചലോട്ടി.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് റയൽ മാഡ്രിഡ് തങ്ങളുടെ മധ്യനിരയിലേക്ക് ജൂഡ് ബെല്ലിങ്ങ്ഹാമിനെ കൊണ്ടുവന്നത്. ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം തന്റെ ആദ്യ സീസണിൽ പുറത്തെടുക്കുന്നത്. 20 ഗോളുകൾക്ക് പുറമേ ഒൻപത് അസിസ്റ്റുകളും അദ്ദേഹം സീസണിൽ നേടി കഴിഞ്ഞിട്ടുണ്ട്.ഇപ്പോൾ റയലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ജൂഡ് ബെല്ലിങ്ങ്ഹാം.

നേരത്തെ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ മധ്യനിര അടക്കി ഭരിച്ച ഇതിഹാസമാണ് ബ്രസീലിയൻ താരമായിരുന്ന കക്ക.ആഞ്ചലോട്ടിക്ക് കീഴിൽ 6 വർഷക്കാലം കളിച്ചിട്ടുള്ള താരമാണ് കക്ക. ഈ രണ്ടു താരങ്ങളെയും ഇപ്പോൾ ആഞ്ചലോട്ടി താരതമ്യം ചെയ്തിട്ടുണ്ട്.ഓഫ് ദി ബോളിന്റെ കാര്യത്തിൽ ബെല്ലിങ്ങ്ഹാം മുന്നിലാണ് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബോൾ ലഭിച്ചു കഴിഞ്ഞാൽ ബോക്സിലേക്ക് വളരെയധികം കയറുന്ന ഒരു കക്കയെയാണ് നമുക്ക് കാണാൻ കഴിയുക. കക്കയിൽ നിന്നും ബെല്ലിങ്ങ്ഹാമിനെ വ്യത്യസ്തമാക്കുന്നത് ഓഫ് ദി ബോള്‍ മൂവ്മെന്റുകൾ തന്നെയാണ്. ഞങ്ങൾ ഒരു നമ്പർ നയൻ സ്ട്രൈക്കർ ഇല്ലാതെയാണ് കളിക്കുന്നത്.അതുകൊണ്ടുതന്നെ ബോക്സിൽ ഒരുപാട് സ്പേസുകൾ ഉണ്ടാകും. കക്ക കളിച്ചിരുന്ന കാലത്തെ സിസ്റ്റം വ്യത്യസ്തമായിരുന്നു. പക്ഷേ സ്വാഭാവികമായി പറയുകയാണെങ്കിൽ ബോൾ ഉള്ള സമയത്ത് കക്കയാണ് മികച്ചത്,എന്നാൽ ബെല്ലിങ്ങ്ഹാമിന്റെ ഓഫ് ദി ബോൾ മൂവ്മെന്റുകൾ വളരെയധികം കാര്യക്ഷമമാണ് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ അസിസ്റ്റ് കരസ്ഥമാക്കാൻ ബെല്ലിങ്ങ്ഹാമിന് സാധിച്ചിരുന്നു.അതേസമയം അടുത്ത രണ്ട് ലാലിഗ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.താരത്തിന് വിലക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്തമാസം അത്ലറ്റിക്ക് ക്ലബ്ബിനെതിരെ നടക്കുന്ന മത്സരത്തിലാണ് അദ്ദേഹം തിരിച്ചെത്തുക.

Leave a Reply

Your email address will not be published. Required fields are marked *