ഓരോ സീസണിലും നേടിയത് 100 ഗോളുകൾ,MSN നന്ദി പറയണമെന്ന് റാക്കിറ്റിച്ച്!

2014ൽ സൂപ്പർ താരം ലൂയിസ് സുവാരസ് ബാഴ്സലോണയിലേക്ക് എത്തിയതോടുകൂടിയാണ് അവിടെ പുതിയ ഒരു ത്രയം പിറവിയെടുത്തത്. മെസ്സി-സുവാരസ്- നെയ്മർ എന്നിവരായിരുന്നു അന്ന് ബാഴ്സയുടെ മുന്നേറ്റത്തിൽ ഉണ്ടായിരുന്നത്.ഈ മുന്നേറ്റ നിര MSN എന്ന പേരിലാണ് അറിയപ്പെട്ടത്.ഫുട്ബോൾ ലോകത്തെ ഏറ്റവും അപകടകാരികളായ ത്രയങ്ങളിൽ ഒന്നായിരുന്നു ഇത്.

മൂന്നുപേരും നിരവധി ഗോളുകളും അസിസ്റ്റുകളുമൊക്കെ കരസ്ഥമാക്കിയിരുന്നു.ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടങ്ങളും സ്വന്തമാക്കിയിരുന്നു.2017ൽ നെയ്മർ ക്ലബ്ബ് വിട്ടതോടുകൂടിയാണ് ഈ ത്രയം ഇല്ലാതായത്.MSN എന്ന കൂട്ടുകെട്ടിനെ കുറിച്ച് ചില കാര്യങ്ങൾ മുൻ ബാഴ്സലോണ താരമായ ഇവാൻ റാക്കിറ്റിച്ച് പറഞ്ഞിട്ടുണ്ട്. പിറകിലുള്ളവരുടെ സഹായത്തോടുകൂടിയാണ് ഈ ത്രയം ഇത്രയും മികച്ച പ്രകടനം നടത്തിയത് എന്നാണ് റാക്കിറ്റിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” തീർച്ചയായും മെസ്സി,സുവാരസ്,നെയ്മർ എന്നിവർക്കൊപ്പം കളിച്ചത് ഞാൻ ആസ്വദിച്ചിരുന്നു.അവർ റാക്കിറ്റിച്ചിനൊപ്പം കളിച്ചതും ആസ്വദിച്ചിരുന്നു എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.സീസണൽ 100 ഗോളുകൾ നേടാൻ അവർക്ക് കഴിഞ്ഞിരുന്നു. പക്ഷേ പിറകിൽ നിന്നുള്ള സപ്പോർട്ട് കൂടാതെ അവർക്ക് ഇത് സാധ്യമാക്കുമായിരുന്നില്ല. പുറകിലുള്ളവർക്ക് അവർ നന്ദി പറയേണ്ടതുണ്ട് ” ഇതാണ് റാക്കിറ്റിച്ച് പറഞ്ഞിട്ടുള്ളത്.

2014ലായിരുന്നു റാക്കിറ്റിച്ച് ബാഴ്സലോണയിൽ എത്തിയിരുന്നത്.ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തിരുന്നു. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ശബാബ്ബിന്റെ താരമാണ് റാക്കിറ്റിച്ച്.നാല് വർഷക്കാലമാണ് ഇദ്ദേഹം ബാഴ്സലോണയിൽ ചിലവഴിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *