ഓരോ വർഷവും കാര്യങ്ങൾ മോശമായി, മാറ്റം അനിവാര്യം,ബാഴ്‌സയുടെ കാര്യത്തിൽ സ്വയം വിമർശനവുമായി പിക്വെ !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബാഴ്സ ഡൈനാമോ കീവിനെ തകർത്തിരുന്നു. ബാഴ്‌സയുടെ ഗോൾ പിറന്നത് ജെറാർഡ് പിക്വെയുടെ ഹെഡറിൽ നിന്നായിരുന്നു. എന്നാൽ മത്സരശേഷം ബാഴ്സയുടെ കാര്യത്തിൽ സ്വയം വിമർശനമുയർത്തിയിരിക്കുകയാണ് പിക്വെ. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ബാഴ്സയുടെ കാര്യങ്ങൾ മോശമായെന്നും ക്ലബ്ബിൽ മാറ്റങ്ങൾ അനിവാര്യമാണ് എന്നുമാണ് പിക്വെ മത്സരശേഷം പ്രസ്താവിച്ചത്. ബാഴ്സക്ക് അധികം സമയമൊന്നും ഇല്ലെന്നും ബാഴ്സ പുരോഗതി പ്രാപിക്കേണ്ടതുണ്ടെന്നുമാണ് പിക്വെ അറിയിച്ചത്. എന്നാൽ നിലവിൽ ബാഴ്‌സ ശരിയായ വഴിയിലൂടെ തന്നെയാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പുതിയ ബോർഡ് നിലവിൽ വരുമ്പോൾ ബാഴ്സ മാറുമെന്നാണ് താരത്തിന്റെ വിശ്വാസം.

” നിലവിൽ ക്ലബ് യഥാർത്ഥ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. അനിവാര്യമായ മാറ്റത്തിനുള്ള ഒരു പ്രക്രിയ നടക്കുണ്ട്. മാറ്റം ബാഴ്‌സയിൽ അനിവാര്യമാണ്. കാര്യങ്ങളെ ശരിയായ രീതിയിൽ കൊണ്ടുപോവേണ്ടത് അത്യാവശ്യമാണ്. ഓരോ വർഷവും കാര്യങ്ങൾ കൂടുതൽ മോശമായി കൊണ്ടിരിക്കുന്ന ഒരു അവസ്ഥ ബാഴ്സക്ക് ഉണ്ടായിരുന്നു. ഞങ്ങൾക്ക് കൂടുതൽ സമയവുമൊന്നുമില്ല. പക്ഷെ ഞങ്ങൾ പുരോഗതി പ്രാപിക്കേണ്ടതുണ്ട്. ഇതൊരു ബാഴ്സയുടെ പരിവർത്തനപരമായ വർഷമായിരിക്കുമെന്ന് പറയാനൊക്കില്ല.പക്ഷെ പുതിയ ബോർഡ് ബാഴ്സക്ക് ഉണ്ടാവുന്നുണ്ട്. അതിനാൽ തന്നെ വരുന്ന മാസങ്ങളിൽ നിരവധി മാറ്റങ്ങൾ ക്ലബ്ബിൽ സംഭവിച്ചേക്കും ” പിക്വെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *