ഓരോ മത്സരത്തിലും ഓരോ ആഴ്ച്ചയിലും ബാഴ്‌സ വളരുന്നുവെന്ന് ഡിജോങ്!
ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ റയോ വല്ലക്കാനോയെ തകർത്തു വിട്ടത്. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയും ഫ്രങ്കി ഡി ജോങ്ങുമാണ് ഗോളുകൾ നേടിയത്. കഴിഞ്ഞ ലാലിഗ മത്സരത്തിലും ഡി ജോങ് ഗോളും അസിസ്റ്റും കണ്ടെത്തിയിരുന്നു. നിലവിൽ ബാഴ്സക്ക് വേണ്ടി മികച്ച പ്രകടനമാണ് ഡി ജോങ് പുറത്തെടുത്തിരിക്കുന്നത്. ഏതായാലും മത്സരശേഷം ബാഴ്‌സയുടെ പുരോഗതിയിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ഡിജോങ്. ബാഴ്സ ഓരോ ആഴ്ച്ചയിലും ഓരോ മത്സരത്തിലും വളരുകയാണ് എന്നാണ് ഡി ജോങ് ഇതേകുറിച്ച് പ്രസ്താവിച്ചത്.ഈ സീസണിൽ നാലു ഗോളുകൾ ഡിജോങ് നേടിയിരുന്നു.മാത്രമല്ല, കൂമാന് കീഴിൽ വളരെ നിർണായകമായ പങ്കാണ് ഡി ജോങ് വഹിക്കുന്നത്.
Barça midfielder De Jong: "We're growing every week & in every game" https://t.co/V2c8PYO8jC
— SPORT English (@Sport_EN) January 27, 2021
” ഞാൻ മുന്നേറ്റനിരയിലേക്ക് കൂടുതൽ ഇറങ്ങി കളിക്കുന്നത് കൊണ്ടാണ് എനിക്ക് കൂടുതൽ ഗോളുകൾ നേടാനാവുന്നത്.എന്റെതായ രീതിയിൽ ഞാൻ ഇപ്പോൾ കളിക്കുന്നുണ്ട്.ഞങ്ങൾ ഇപ്പോൾ നല്ല നിമിഷത്തിലാണുള്ളത്.ഓരോ മത്സരത്തിലും ഓരോ ആഴ്ച്ചയിലും ഞങ്ങൾ വളർന്നു കൊണ്ടിരിക്കുകയാണ്.അതേ രീതിയിൽ തന്നെ തുടരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.ഗോൾ നേടാനാവിശ്യമായ അവസരങ്ങൾ ഞങ്ങൾ ഉണ്ടാക്കിയിരുന്നു.ഞങ്ങൾ ബുദ്ധിമുട്ടേറിയ ഒരു കളത്തിലാണ് കളിച്ചത്. എന്നിരുന്നാലും പ്രധാനപ്പെട്ട ഒരു വിജയം നേടാനായി ” ഡിജോങ് പറഞ്ഞു.
Barca want this cup, but it won't be easy https://t.co/tuz9zxzSMF
— SPORT English (@Sport_EN) January 27, 2021