ഒരേ ദിവസം രണ്ട് ഹാട്രിക്കുകൾ, ലാലിഗയിൽ 2018ന് ഇതാദ്യം!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് അവർ റയൽ ബെറ്റിസിനെ പരാജയപ്പെടുത്തിയത്.ഫെറാൻ ടോറസിന്റെ ഹാട്രിക്കാണ് ഈ തകർപ്പൻ വിജയം ബാഴ്സക്ക് സമ്മാനിച്ചത്.ശേഷിച്ച ഗോൾ ജോവോ ഫെലിക്സിന്റെ വകയായിരുന്നു. അതേസമയം ബെറ്റിസിന് വേണ്ടി ഇസ്കോ ഇരട്ട ഗോളുകൾ നേടുകയായിരുന്നു.
ഇന്നലെ ലാലിഗയിൽ നടന്ന മറ്റൊരു മത്സരത്തിൽ അത്ഭുത കുതിപ്പ് നടത്തുന്ന ജിറോണയും തകർപ്പൻ വിജയം സ്വന്തമാക്കിയിട്ടുണ്ട്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് അവർ സെവിയ്യയെ പരാജയപ്പെടുത്തിയത്.ഡൗബികിന്റെ ഹാട്രിക്കാണ് ഇത്തരത്തിലുള്ള ഒരു വിജയം അവർക്ക് സമ്മാനിച്ചത്. കേവലം 7 മിനിറ്റിനുള്ളിലാണ് ഡൗബിക്ക് തന്റെ ഹാട്രിക്ക് പൂർത്തിയാക്കിയത്.
There have been two LaLiga hat-tricks scored on the same day for the first time since the 13th May 2018 when both Emmanuel Boateng and Philippe Coutinho both scored three in the same game (Levante 5-4 Barcelona).
— Squawka (@Squawka) January 21, 2024
Ferran Torres 🤝Artem Dovbyk pic.twitter.com/Q5CM6MdhwV
അതായത് ഇന്നലെ സ്പാനിഷ് ലീഗിൽ രണ്ട് ഹാട്രിക്കുകളാണ് പിറന്നിട്ടുള്ളത്.ഇത് ഒരുപാട് കാലത്തിനുശേഷം ഇത് ആദ്യമാണ്. കൃത്യമായി പറയുകയാണെങ്കിൽ ഒരു ദിവസം ലാലിഗയിൽ രണ്ട് ഹാട്രിക്കുകൾ പിറക്കുന്നത് 2018ന് ശേഷം ആദ്യമായാണ്. 2018 മെയ് 13 ആം തീയതി നടന്ന ബാഴ്സയും ലെവന്റെയും തമ്മിലുള്ള മത്സരത്തിൽ തന്നെയാണ് രണ്ട് ഹാട്രിക്കുകൾ നടന്നത്.
അന്ന് ബാഴ്സലോണക്ക് വേണ്ടി ബ്രസീലിയൻ സൂപ്പർതാരമായ ഫിലിപ്പേ കൂട്ടിഞ്ഞോ ഹാട്രിക്ക് കരസ്ഥമാക്കുകയായിരുന്നു.ലെവാന്റെക്ക് വേണ്ടി ഇമ്മാനുവൽ ബോട്ടങ്ങ് ആ മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കി. മത്സരത്തിൽ നാലിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ബാഴ്സലോണ പരാജയപ്പെട്ടിരുന്നത്. ഏതായാലും ആ ദിവസത്തിനു ശേഷം ആദ്യമായി രണ്ട് ഹാട്രിക്കുകൾ ലീഗിൽ പിറന്നു. അപ്പോഴും ബാഴ്സലോണ താരത്തിന്റെ സാന്നിധ്യം ഇവിടെയുണ്ട് എന്നുള്ളതും എടുത്ത് പറയേണ്ട കാര്യമാണ്.