ഒരു വമ്പൻ താരത്തെയുൾപ്പടെ നാല് താരങ്ങളെ സൈൻ ചെയ്യണം, ബാഴ്സയുടെ പദ്ധതിയിങ്ങനെ!

ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സയുടെ നിലവിലെ പരിശീലകനായ റൊണാൾഡ് കൂമാൻ അടുത്ത സീസണിലും പരിശീലകനായി തുടരുമെന്ന് തന്നെയാണ് വ്യക്തമാവുന്നത്. പുതിയ പ്രസിഡന്റ്‌ കൂമാനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ കൂമാൻ ആവിശ്യപ്പെടുന്ന താരങ്ങളെ ടീമിലെത്തിച്ചു കൊണ്ട് ടീമിനെ ശക്തിപ്പെടുത്താനാണ് ഇപ്പോൾ ലാപോർട്ട തീരുമാനമെടുത്തിരിക്കുന്നത്.

നിലവിൽ നാല് താരങ്ങളെയാണ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സ ക്യാമ്പ് നൗവിൽ എത്തിക്കാൻ ശ്രമിക്കുക. ഇതിൽ ഒരു വമ്പൻ സൈനിങ്‌ നടത്താനാണ് ലാപോർട്ടയുടെ ഉദ്ദേശം. അത്‌ മറ്റാരേയുമല്ല, ബൊറൂസിയയുടെ ഗോളടിയന്ത്രം ഏർലിംഗ് ഹാലണ്ടിനെയാണ്. ലാപോർട്ട പ്രസിഡന്റായി ചുമതലയേറ്റത് മുതൽ ഹാലണ്ടിനെ ബാഴ്സ ടീമിൽ എത്തിക്കുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. പക്ഷെ ഇതിന്റെ പ്രധാന തടസ്സം പണം തന്നെയാണ്. കഴിഞ്ഞ ദിവസം 180 മില്യൺ യൂറോയാണ് ഹാലണ്ടിന് വേണ്ടി ബൊറൂസിയ വിലയിട്ടത്.ഇത്‌ ബാഴ്സക്ക് താങ്ങാനാവുമോ എന്നുള്ളത് സംശയകരമാണ്. പ്രത്യേകിച്ച് ഈയൊരു സാമ്പത്തികപ്രതിസന്ധി നേരിടുന്ന സമയത്ത്.

https://www.marca.com/en/football/barcelona/2021/03/25/605cc358268e3e15528b45d5.html

സിറ്റിയുടെ പ്രതിരോധനിര താരം എറിക് ഗാർഷ്യ, ലിവർപൂളിന്റെ മധ്യനിര താരം ജോർജിനോ വൈനാൾഡം, ലിയോണിന്റെ മുന്നേറ്റനിര മെംഫിസ് ഡീപേ എന്നിവരെയാണ് ബാഴ്സ പിന്നീട് ലക്ഷ്യം വെക്കുന്ന താരം. ഇവരെ സൈൻ ചെയ്യാൻ ബാഴ്സക്ക് അധികം ചിലവഴിക്കേണ്ടി വരികയോ ബുദ്ദിമുട്ടേണ്ടി വരികയോ ചെയ്യില്ല. എന്തെന്നാൽ ഇവർ ഈ സമ്മറിൽ ഫ്രീ ഏജന്റുമാരാവും. ഏതായാലും ഈ താരങ്ങളെ ടീമിൽ എത്തിക്കാൻ കഴിഞ്ഞാൽ ബാഴ്സ ശക്തിപ്പെടുമെന്നാണ് കൂമാനും ലാപോർട്ടയും വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *