ഒരു മത്സരത്തിൽ അഞ്ച് സബ്സ്റ്റിട്യൂഷനുകൾ വേണമെന്നാവിശ്യപ്പെട്ട് സ്പാനിഷ് എഫ്എ
ലീഗുകൾ പുനരാരംഭിക്കാനൊരുങ്ങേ പുതിയ നിർദ്ദേശങ്ങളുമായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ ഫിഫയെ സമീപിച്ചു. ഒരു മത്സരത്തിൽ അഞ്ച് ഒരു ടീമിന് അഞ്ച് സബ്സ്റ്റിട്യൂഷനുകൾ നടപ്പിലാക്കാൻ അനുമതി നൽകണമെന്നാണ് സ്പാനിഷ് എഫ്എയുടെ അഭ്യർത്ഥന. ഫുട്ബോൾ ആരംഭിക്കുന്ന എല്ലാ രാജ്യങ്ങളിലും ഈ സീസണിൽ ഇത് നടപ്പിലാക്കാൻ ശ്രമിക്കണമെന്നായിരുന്നു ഇവർ ഫിഫയോട് അഭ്യർത്ഥിച്ചത്. ഏറെ കാലത്തിന് ശേഷം പെട്ടന്ന് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്ന താരങ്ങളുടെ ഫിറ്റ്നസിനെ ബാധിക്കാതിരിക്കാനാണ് ഇത്തരമൊരു നിർദേശം. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ആയ ലൂയിസ് റുബിയാലസാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്.
പിന്നീട് അദ്ദേഹം ലാലിഗ ചീഫ് ഹവിയർ ടെബാസിനെ അറിയിക്കുകയും അദ്ദേഹം ഇതിന് പിന്തുണ അർപ്പിക്കുകയും ചെയ്തു. പിന്നീട് ഫിഫ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന് മുൻപാകെ ഈ നിർദേശം അയക്കുകയായിരുന്നു. മത്സരത്തിലെ നിയമങ്ങളിൽ മാറ്റം വരുത്താൻ അധികാരമുള്ള ഫെഡറേഷനാണ് ഇവർ. എന്നാൽ ഇവർ ഇത് അപ്രൂവ് ചെയ്തിട്ടില്ല എന്നാണ് ഒടുവിലെ റിപ്പോർട്ടുകൾ. ഒരു മത്സരത്തിൽ ആകെ പത്ത് സബ്ബുകൾ എന്നത് സമയനഷ്ടമാണ് എന്നത് ഇതിന്റെ പോരായ്മയാണ് എന്നൊരു വിലയിരുത്തലും കൂടിയുണ്ട്.