ഒരു ബന്ധു മരണപ്പെട്ടത് പോലെയാണ്: എൽ ക്ലാസിക്കോ തോൽവിക്ക് ശേഷം തന്റെ ഫോണിന്റെ അവസ്ഥ വിശദീകരിച്ച് സാവി!

കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണയെ പരാജയപ്പെടുത്താൻ റയൽ മാഡ്രിഡിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ വിജയം നേടിയിരുന്നത്.ബെൻസിമ, വാൽവെർദേ,റോഡ്രിഗോ എന്നിവരായിരുന്നു റയലിന്റെ ഗോളുകൾ നേടിയിരുന്നത്.

ഈ തോൽവിക്ക് ശേഷം തനിക്ക് വന്ന മെസ്സേജുകൾ കുറിച്ചും കോളുകളെ കുറിച്ചും ബാഴ്സ പരിശീലകനായ സാവി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഒരു ബന്ധു മരണപ്പെട്ടത് പോലെയായിരുന്നു എന്നാണ് സാവി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഏതെങ്കിലും ഒരു ബന്ധു മരണപ്പെട്ട അവസ്ഥയായിരുന്നു എനിക്ക് എന്റെ ഫോൺ നോക്കുമ്പോൾ കിട്ടിയിരുന്നത്. അത്തരത്തിലുള്ള മെസ്സേജുകളും കോളുകളുമാണ് എനിക്ക് എൽ ക്ലാസ്സിക്കോ തോൽവിക്ക് ശേഷം ലഭിച്ചിരുന്നത് ” സാവി പറഞ്ഞു.

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.അത്ലറ്റിക്ക് ക്ലബ്ബാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ക്യാമ്പ് നൗവിൽ വെച്ചാണ് ഈ മത്സരം നടക്കുക

Leave a Reply

Your email address will not be published. Required fields are marked *