ഒരു ഗോൾ അടിക്കണമെങ്കിൽ 1000 അവസരങ്ങൾ ലഭിക്കണം, നിരാശയോടെ ബാഴ്സ താരം പറയുന്നു !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിനായിരുന്നു എയ്ബർ എഫ്സി ബാഴ്സലോണയെ സമനിലയിൽ തളച്ചത്. മത്സരത്തിൽ വിജയം നേടാമായിരുന്നിട്ടും അനാവശ്യമായി വരുത്തി വെച്ച പിഴവുകളാണ് ബാഴ്സയെ സമനിലയിലേക്ക് തള്ളിയിട്ടത്. പക്ഷെ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ ജൂനിയർ ഫിർപ്പോക്ക്‌ കഴിഞ്ഞിരുന്നു. വിശ്രമം അനുവദിച്ച ജോർഡി ആൽബയുടെ സ്ഥാനത്തായിരുന്നു ഫിർപ്പോയെ കൂമാൻ നിയോഗിച്ചത്. മത്സരത്തിൽ ഡെംബലെ നേടിയ ഗോളിന് വഴിയൊരുക്കിയത് ഫിർപ്പോയായിരുന്നു.മാത്രമല്ല ബ്രൈത്വെയിറ്റ് നേടിയ ഗോളിന് പിന്നിലും ഫിർപ്പോയായിരുന്നു. പക്ഷെ ഈ ഗോൾ ഓഫ്‌സൈഡ് ആവുകയായിരുന്നു. പക്ഷെ മത്സരഫലത്തിൽ താരം തീർത്തും നിരാശനാണ്. ഒരു ഗോൾ നേടണമെങ്കിൽ ആയിരം അവസരങ്ങൾ തങ്ങൾക്ക്‌ ലഭിക്കണമെന്നാണ് നിരാശയോടെ ഫിർപ്പോ പ്രസ്താവിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

” ഒരു ഗോൾ നേടണമെങ്കിൽ ഞങ്ങൾ ആയിരം അവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. എന്നാൽ എതിരാളികളെ നോക്കൂ. കിട്ടിയ ഒരു അവസരം അവർ ഗോളാക്കി മാറ്റി. ആ ഒരു അവസ്ഥയിൽ നിന്ന് തിരിച്ചു വരിക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എതിരാളി ലീഡ് നേടിക്കഴിഞ്ഞാൽ പിന്നീട് തിരിച്ചു വരിക എന്നുള്ളത് വളരെ ബുദ്ധിമുട്ട് ആണ്. പക്ഷെ ഞങ്ങളെ അത് ബാധിച്ചിട്ടില്ല എന്ന് വേണം പറയാൻ. ഞങ്ങൾ മുന്നോട്ട് പോവുകയാണ് ചെയ്തത്. ഈ സീസണിലെ മത്സരങ്ങൾ എല്ലാം തന്നെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. അതൊരു ട്രെന്റ് ആണ്. പക്ഷെ ഇനിയും നീളമേറിയ ഒരു കാലാവധി തന്നെ മുന്നിലുണ്ട്. കാര്യങ്ങൾ മാറ്റി മറിക്കാൻ ഞങ്ങൾ ശ്രമിക്കേണ്ടിയിരിക്കുന്നു. ബാക്കിയുള്ള എല്ലാ മത്സരങ്ങളും ഞങ്ങൾക്ക്‌ വിജയിക്കേണ്ടതുണ്ട് ” ഫിർപ്പോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *