ഒരു ആരാധകൻ എന്ന നിലയിലാണ് സംസാരിക്കുന്നത്,മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുന്നത് എന്റെയൊരു സ്വപ്നമാണ് : മുൻ സഹതാരം പറയുന്നു!

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിട്ടിട്ട് ഈ അഞ്ചാം തീയതിയിൽ കൃത്യം ഒരു വർഷം പൂർത്തിയാവുകയാണ്. നിലവിൽ പിഎസ്ജിക്കൊപ്പം മെസ്സി തന്റെ രണ്ടാമത്തെ സീസണിനുള്ള ഒരുക്കത്തിലാണ്.എന്നാൽ മെസ്സിയെ ബാഴ്സയിൽ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള നിരവധി സംസാരങ്ങൾ ഈയിടെ നടന്നിരുന്നു.ലാപോർട്ടയും സാവിയുമൊക്കെ ഈ വിഷയത്തിൽ തങ്ങളുടെ പ്രതികരണങ്ങൾ അറിയിച്ചിരുന്നു.

ഇപ്പോഴിതാ മുൻ ബാഴ്സ താരവും മെസ്സിയുടെ മുൻ സഹതാരവുമായിരുന്ന സെസ്ക്ക് ഫാബ്രിഗാസും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. മെസ്സി ബാഴ്സയിൽ തിരിച്ചെത്തുന്നത് തന്റെ ഒരു സ്വപ്നമാണെന്നും ഒരു ആരാധകൻ എന്ന നിലയിലാണ് താൻ സംസാരിക്കുന്നത് എന്നുമാണ് ഫാബ്രിഗാസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരു ബാഴ്സ ആരാധകൻ എന്ന നിലയിൽ മെസ്സി ബാഴ്സയിലേക്ക് മടങ്ങിയെത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന് പാരീസിൽ ഒരു വർഷത്തെ കരാർ കൂടി അവശേഷിക്കുന്നുണ്ട്. പക്ഷേ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുന്നതിന്റെ ഞാൻ ഇഷ്ടപ്പെടുന്നു. എല്ലാ ആരാധകരുടെയും ക്ലബ്ബിന്റെയും സ്വപ്നം പോലെ എന്റെയും സ്വപ്നമാണ് അത്.ഒരു ആരാധകൻ എന്ന നിലയിൽ തന്നെയാണ് ഞാൻ സംസാരിക്കുന്നത് ” ഇതാണ് ഫാബ്രിഗസ് പറഞ്ഞിട്ടുള്ളത്.

അടുത്ത വർഷമാണ് മെസ്സിയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുക. ഈ കരാർ പുതുക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട്.എന്നാൽ ഖത്തർ വേൾഡ് കപ്പ് ശേഷമായിരിക്കും മെസ്സി ഇക്കാര്യത്തിൽ ഒരു തീരുമാനം കൈക്കൊള്ളുക.

Leave a Reply

Your email address will not be published. Required fields are marked *