ഒരുപാട് കാലത്തിന് ശേഷമുള്ള ഏറ്റവും മികച്ച ബാഴ്സയാണിത് : വാഴ്ത്തി ലോപെട്യുഗി!
എഫ്സി ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം അവർ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബാഴ്സ പുറത്തായിരുന്നു. ഇനി യൂറോപ്പ ലീഗാണ് ബാഴ്സ കളിക്കുക. അതേസമയം ലാലിഗയിൽ നിലവിൽ എട്ടാം സ്ഥാനത്തുമാണ്.
എന്നാൽ സെവിയ്യയുടെ പരിശീലകനായ ലോപെട്യുഗിയെ സംബന്ധിച്ചിടത്തോളം ഈ ബാഴ്സ ടീം ഏറെ കാലത്തിന് ശേഷമുള്ള ഏറ്റവും മികച്ച ടീമാണ്. പരിശീലകനായ സാവിയെയും യുവതാരങ്ങളെയും വാഴ്ത്തി കൊണ്ടാണ് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ലോപെട്യുഗി സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— MARCA in English (@MARCAinENGLISH) December 20, 2021
” ഒരു ബുദ്ധിമുട്ടുള്ള മത്സരമാണ് ഈയിടെ ഞങ്ങൾക്ക് അവസാനിച്ചത്. ഇപ്പോൾ ഞങ്ങളെ കാത്തിരിക്കുന്നത് മറ്റൊരു ബുദ്ദിമുട്ടേറിയ എതിരാളികളാണ്. ഈയിടെ അവർ ഒരുപാട് ഇമ്പ്രൂവ് ആയിട്ടുണ്ട്. മാത്രമല്ല ഒരുപാട് കാലത്തിന് ശേഷമുള്ള ഏറ്റവും മികച്ച ബാഴ്സയാണിത്.മറ്റുള്ള ടീമുകളിൽ അപൂർവമായി കാണുന്ന ഒരുപിടി മികച്ച യുവതാരങ്ങൾ ബാഴ്സയുടെ പക്കലിലുണ്ട്.അതിന് പുറമേ ഡെംബലെ കൂടി തിരിച്ചെത്തിയിട്ടുണ്ട്. വളരെ കരുത്തരായ ഒരു ബാഴ്സയെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.സാവി അവർക്ക് ആവശ്യമുള്ളതെല്ലാം നൽകുന്നുണ്ട്.എൽചെക്കെതിരെയുള്ള ബാഴ്സക്ക് തന്നെയായിരുന്നു ആധിപത്യം.ഒരുപാട് കാര്യങ്ങളിൽ ബാഴ്സ ശക്തരാണ്.എല്ലാത്തിന് വേണ്ടിയും പോരാടിക്കാൻ കെൽപ്പുള്ള ടീമാണ് ബാഴ്സ ” ഇതാണ് ലോപെട്യുഗി പറഞ്ഞത്.
ഇന്ന് നടക്കുന്ന ലീഗ് മത്സരത്തിലാണ് ബാഴ്സയും സെവിയ്യയും ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 2 മണിക്ക് സെവിയ്യയുടെ മൈതാനത്ത് വെച്ചാണ് മത്സരം അരങ്ങേറുക.