ഒമ്പത് താരങ്ങളെ ബാഴ്സ കയ്യൊഴിഞ്ഞേക്കും, കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത് ഈ താരങ്ങളെ!

ബാഴ്സയുടെ പുതിയ പ്രസിഡന്റ്‌ ആയി ജോയൻ ലാപോർട്ട എത്തിയതോടെ ബാഴ്സയുടെ പ്രതാപകാലം ആരാധകർ സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ടീമിൽ കാതലായ മാറ്റങ്ങൾ വരുത്തിയാൽ ബാഴ്സ സുവർണ്ണകാലഘട്ടത്തിലേക്ക് മടങ്ങിപോവുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. ഏതായാലും ലാപോർട്ടയുടെ വരവോടെ അടുത്ത സമ്മർ ട്രാൻസ്ഫറിൽ ബാഴ്സ നിർണായകമാറ്റങ്ങൾ ടീമിൽ വരുത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇക്കാര്യങ്ങൾ സ്പാനിഷ് മാധ്യമങ്ങളായ സ്പോർട്ടും മാർക്കയും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഒമ്പത് താരങ്ങളെ ബാഴ്സ ഈ സമ്മറിൽ കൈവിടുമെന്നാണ് റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നത്.ജൂനിയർ ഫിർപ്പോ, അന്റോയിൻ ഗ്രീസ്‌മാൻ,ഫിലിപ്പെ കൂട്ടീഞ്ഞോ,. മാർട്ടിൻ ബ്രൈത്വെയിറ്റ്,നെറ്റോ, സാമുവൽ ഉംറ്റിറ്റി, മിറലം പ്യാനിച്ച് എന്നിവരെ വിൽക്കാനാണ് ലാപോർട്ട തീരുമാനമെടുത്തിരിക്കുന്നത്.കൂടാതെ മാത്യൂസ് ഫെർണാണ്ടസ്, ക്ലമന്റ് ലെങ്ലെറ്റ് എന്നിവരുടെ ഭാവിയെ കുറിച്ചും ബാഴ്‌സ തീരുമാനമെടുത്തേക്കും.

അതേസമയം ബാഴ്സയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം എന്നുള്ളത് എർലിങ് ഹാലണ്ട് ആവുമെന്നാണ് ഈ മാധ്യമങ്ങളുടെ ഭാഷ്യം.എന്നാൽ ഈ താരങ്ങളുടെ വിൽപ്പന നടന്നാൽ മാത്രമേ ഹാലണ്ട് ബാഴ്സയിൽ എത്താൻ സാധ്യതയൊള്ളൂ. നല്ലൊരു തുക തന്നെ താരത്തിന് വേണ്ടി ബാഴ്സ ചിലവഴിക്കേണ്ടി വരുമെന്നുറപ്പാണ്.അതേസമയം സ്‌ട്രൈക്കർ സ്ഥാനത്തേക്ക് മറ്റു രണ്ട് താരങ്ങളെ കൂടി ബാഴ്സ പരിഗണിക്കുന്നുണ്ട്. മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ സെർജിയോ അഗ്വേറൊയും ലിയോണിന്റെ ഡച്ച് സ്‌ട്രൈക്കർ മെംഫിസ് ഡീപേയുമാണ്. ഇരുവരും അടുത്ത സമ്മറിൽ ഫ്രീ ഏജന്റ് ആവും. കൂമാൻ മെംഫിസ് ഡീപേക്കാണ് പരിഗണന നൽകുന്നതെങ്കിൽ ലാപോർട്ട ലക്ഷ്യം വെക്കുന്നത് സെർജിയോ അഗ്വേറൊയെയാണ്.ഏതായാലും ആരെ ടീമിൽ എത്തിക്കണമെന്നുള്ളത് സമ്മറിൽ ബാഴ്സ തീരുമാനിക്കും.കൂടാതെ എറിക് ഗാർഷ്യ,ഡേവിഡ് അലാബ,വിനാൾഡം എന്നിവരെയും ബാഴ്സ ലക്ഷ്യം വെക്കുന്നുണ്ട്.ഇതിൽ ഫ്രീ ഏജന്റ് ആവുന്ന എറിക് ഗാർഷ്യ ബാഴ്സയിൽ തിരികെ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായതാണ്.

Leave a Reply

Your email address will not be published. Required fields are marked *