ഒമ്പതാം നമ്പർ ജേഴ്സി ഒഴിച്ചിട്ട് റയൽ എംബപ്പേയെ കാത്തിരിക്കുന്നു!

സൂപ്പർ താരം കരിം ബെൻസിമ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് റയൽ മാഡ്രിഡിനോട് വിട പറഞ്ഞത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദാണ് ബെൻസിമയെ സ്വന്തമാക്കിയിട്ടുള്ളത്.റയൽ മാഡ്രിഡിന്റെ പ്രശസ്തമായ ഒമ്പതാം നമ്പർ ജഴ്സി ദീർഘകാലമായി അണിഞ്ഞിരുന്നത് ബെൻസിമയായിരുന്നു. ഇപ്പോൾ ആ ജേഴ്സിക്ക് പുതിയ ഒരു അവകാശിയെ ആവശ്യമുണ്ട്.

റയൽ മാഡ്രിഡ് സ്ട്രൈക്കർ പൊസിഷനിലേക്ക് സ്പാനിഷ് താരമായ ഹൊസേലുവിനെ സ്വന്തമാക്കിയിരുന്നു.പക്ഷേ ഒമ്പതാം നമ്പർ ജഴ്സി അദ്ദേഹത്തിന് നൽകിയിട്ടില്ല.മറിച്ച് പതിനാലാം നമ്പർ ജേഴ്സിയാണ് അദ്ദേഹത്തിന് നൽകിയിട്ടുള്ളത്. പ്രമുഖ മാധ്യമമായ ESPN ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേക്ക് വേണ്ടി ആ ഒമ്പതാം നമ്പർ ജേഴ്സി ഒഴിച്ചിടാനാണ് റയൽ മാഡ്രിഡിന്റെ തീരുമാനം.

പിഎസ്ജിയുമായി കോൺട്രാക്ട് പുതുക്കാൻ കഴിയില്ല എന്നുള്ള കാര്യം എംബപ്പേ തന്നെ ക്ലബ്ബിന് അറിയിച്ചിരുന്നു. ഇതോടെ അദ്ദേഹത്തെ വിൽക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജിയുള്ളത്.പക്ഷേ താരം ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നില്ല. അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാനാണ് എംബപ്പേയുടെ പദ്ധതി. പക്ഷേ കരാർ പുതുക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ ഇപ്പോൾ തന്നെ വിറ്റ് ഒഴിവാക്കണം എന്ന നിലപാടിലാണ് പിഎസ്ജിയുള്ളത്.

കഴിഞ്ഞ വർഷം എംബപ്പേ വിഷയത്തിൽ റയലിനും പ്രസിഡണ്ടായ പെരസിനും കൈപൊള്ളിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സൂക്ഷിച്ചു കൊണ്ടാണ് റയൽ നീക്കങ്ങൾ നടത്തുന്നത്. ഇതുവരെ പിഎസ്ജിക്ക് ഓഫറുകൾ ഒന്നും റയൽ നൽകിയിട്ടില്ല.എംബപ്പേയുടെയും പിഎസ്ജിയുടെയും അന്തിമ തീരുമാനം അറിഞ്ഞതിനുശേഷം മാത്രമാണ് റയൽ പ്രവർത്തിക്കുക. ഇത്തവണ വരാൻ സാധിച്ചിട്ടില്ലെങ്കിലും എംബപ്പേക്ക് വേണ്ടി അടുത്ത സീസൺ വരെ ആ ഒമ്പതാം നമ്പർ ജേഴ്സി അവിടെയുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *