ഒഫീഷ്യൽ: റോക്ക് ബ്രസീൽ ടീമിൽ ഇടം നേടി!
ബ്രസീലിയൻ യുവ പ്രതിഭയായ വിറ്റോർ റോക്കിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ ബുദ്ധിമുട്ടേറിയ ഒരു സമയമാണ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു അദ്ദേഹം ബാഴ്സലോണയിൽ എത്തിയത്.എന്നാൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് താരത്തിന് ലഭിച്ചത്. ബാഴ്സയുടെ പുതിയ പരിശീലകനായ ഹാൻസി ഫ്ലിക്കിന്റെ പ്ലാനുകളിൽ താരത്തിന് ഇടമില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ബാഴ്സ വിടാനുള്ള ഒരുക്കത്തിലാണ്.
വേണ്ടത്ര അവസരങ്ങൾ ലഭിക്കാഞ്ഞിട്ടും ബ്രസീൽ നാഷണൽ ടീം അദ്ദേഹത്തെ കൈവിടാൻ ഒരുക്കമല്ല. ബ്രസീലിന്റെ അണ്ടർ 20 ടീമിലേക്ക് താരത്തെ ഇപ്പോൾ തിരഞ്ഞെടുത്തിട്ടുണ്ട്. പരിശീലകനായ റാമോൺ മെനസസ് കഴിഞ്ഞ ദിവസമായിരുന്നു സ്‌ക്വാഡ് പ്രഖ്യാപിച്ചത്.23 അംഗ സ്‌ക്വാഡിൽ ഇടം കണ്ടെത്താൻ റോക്കിന് സാധിച്ചിട്ടുണ്ട്.വരുന്ന സെപ്റ്റംബറിലെ ഇന്റർനാഷണൽ ബ്രേക്കിൽ 2 സൗഹൃദ മത്സരങ്ങളാണ് ബ്രസീലിന്റെ അണ്ടർ 20 ടീം കളിക്കുന്നത്.
രണ്ട് മത്സരങ്ങളും മെക്സിക്കോക്കെതിരെയാണ് നടക്കുക. വരുന്ന ജനുവരി മാസത്തിൽ പെറുവിൽ വച്ചുകൊണ്ട് സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് നടക്കുന്നുണ്ട്.അതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കൊണ്ടാണ് ബ്രസീൽ ടീം ഇപ്പോൾ ഈ സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.സെപ്റ്റംബർ അഞ്ചാം തീയതിയും എട്ടാം തീയതിയും ആണ് ഈ മത്സരങ്ങൾ നടക്കുക.സെപ്റ്റംബർ രണ്ടാം തീയതി താരങ്ങൾ ടീമിനോടൊപ്പം ജോയിൻ ചെയ്യും. സെപ്റ്റംബർ ഒൻപതാം തീയതി താരങ്ങൾക്ക് ക്ലബ്ബുകളിലേക്ക് മടങ്ങുകയും ചെയ്യാം.
ബ്രസീലിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു..
GOALKEEPERS
Henrique Menke – International
Otavio – Cruise
Robert – Atletico-MG
LATERALS
Leandrinho – Vasco
Leonardo Derik – Athletico-PR
John Pedro Chermont – Santos
Pedro Lima – Wolverhampton (ING)
DEFENDERS
Arthur Dias – Athletico-PR
Filipe Bordon – Lazio (ITA)
Iago – Flamengo
John Victor – Flamengo
MIDFIELDERS
Breno Bidon – Corinthians
Gabriel Carvalho – International
Gabriel Moscardo – PSG (FRA)
John Cruz – Athletico-PR
Luis Guilherme – West Ham (ENG)
Rayan Lucas – Flamengo
ATTACKERS
Alisson – Atletico-MG
Deivid Washington – Chelsea (ENG)
Gustavo Nunes – Grêmio
Pedro – Zenit (RUS)
Vitor Roque – Barcelona (ESP)
Wesley – Corinthians