ഒഫീഷ്യൽ : റാമോസ് ഇനി റയലിനൊപ്പമുണ്ടാവില്ല!
റയൽ മാഡ്രിഡിന്റെ വിശ്വസ്ഥനായ നായകൻ സെർജിയോ റാമോസ് സാന്റിയാഗോ ബെർണാബുവിന്റെ പടികളിറങ്ങുകയാണ്. ദീർഘകാലം റയൽ മാഡ്രിഡിന്റെ പ്രതിരോധകോട്ട പൊന്നു പോലെ കാത്തുസൂക്ഷിച്ച സെർജിയോ റാമോസ് ഇനി വെള്ളകുപ്പായത്തിൽ ഉണ്ടാവില്ല. തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ റയൽ തന്നെയാണ് റാമോസ് ക്ലബ് വിടുന്ന കാര്യം അറിയിച്ചത്. താരത്തിന് യാത്രയപ്പ് നൽകാൻ വേണ്ടി ഇന്ന് പത്രസമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്.റാമോസിനൊപ്പം പ്രസിഡന്റ് ഫ്ലോറെന്റിനോ പെരെസും പങ്കെടുക്കും.16 സീസണോളം റയലിന് വേണ്ടി ചിലവഴിച്ചാണ് റാമോസ് ജേഴ്സി അഴിച്ചു വെക്കുന്നത്.
16 seasons
— B/R Football (@brfootball) June 16, 2021
671 appearances
101(!) goals
🏆🏆🏆🏆🏆 La Liga
🏆🏆🏆🏆 Champions League
🏆🏆 Copa del Rey
🏆🏆🏆🏆Spanish Super Cup
🏆🏆🏆 UEFA Super Cup
🏆🏆🏆🏆 FIFA Club World Cup
It was a hell of a run for Sergio Ramos at Real Madrid 🌟 pic.twitter.com/OIUXNayfqW
താരം ഈ സീസണോട് കൂടി ഫ്രീ ഏജന്റാവുകയാണ്.35-കാരനായ താരത്തിന്റെ കരാർ പുതുക്കാൻ ശ്രമം നടന്നിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.ഈ സീസണിൽ 21 മത്സരങ്ങൾ മാത്രമേ റാമോസിന് കളിക്കാൻ സാധിച്ചിരുന്നൊള്ളൂ. പരിക്കായിരുന്നു താരത്തിന് വിനയായത്. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിലേക്ക് താരം ചേക്കേറുമെന്നാണ് അഭ്യൂഹങ്ങൾ.2005-ൽ സെവിയ്യയിൽ നിന്നാണ് റാമോസ് റയലിൽ എത്തുന്നത്.5 ലാലിഗ കിരീടവും 4 ചാമ്പ്യൻസ് ലീഗും 2 കോപ്പ ഡെൽ റേയും 3 സ്പാനിഷ് സൂപ്പർ കപ്പും 3 യുവേഫ സൂപ്പർ കപ്പും 4 ഫിഫ ക്ലബ് വേൾഡ് കപ്പും താരം നേടിയിട്ടുണ്ട്.സ്പെയിനിന് വേണ്ടി 180 മത്സരങ്ങൾ കളിച്ച താരം 23 ഗോളുകൾ നേടിയിട്ടുണ്ട്.റയലിന് വേണ്ടി 671 മത്സരങ്ങൾ കളിച്ച താരം 101 ഗോളുകൾ നേടിയിട്ടുണ്ട്.