ഒഫീഷ്യൽ : റാക്കിറ്റിച്ച് തിരികെ സെവിയ്യയിലേക്ക് മടങ്ങി !

എഫ്സി ബാഴ്സലോണയുടെ ക്രോയേഷ്യൻ സൂപ്പർ താരം ഇവാൻ റാക്കിറ്റിച്ച് ബാഴ്സ വിട്ട് സെവിയ്യയിലേക്ക് ചേക്കേറി. ബാഴ്‌സയും സെവിയ്യയും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. റാകിറ്റിച്ചിന്റെ മുൻപത്തെ ക്ലബാണ് സെവിയ്യ. ആറു വർഷങ്ങൾക്ക് മുന്നേ സെവിയ്യയിൽ നിന്നായിരുന്നു താരം ബാഴ്സലോണയിൽ എത്തിയത്. നാലു വർഷത്തെ കരാറിലാണ് താരം സെവിയ്യയുമായി ഒപ്പുവെച്ചത്. 1.5 മില്യൺ യുറോ തുകയും 9 മില്യൺ യുറോ പെർഫോമൻസ് റിലേറ്റഡ് ആഡ് ഓൺസുമായാണ് കരാർ തുക. ഈ ബുധനാഴ്ച്ച താരത്തിന് വിടവാങ്ങൽ ചടങ്ങ് ബാഴ്സ സംഘടിപ്പിക്കും. കൂടാതെ താരത്തിന്റെ പത്രസമ്മേളനവും നടക്കും.

2014-ൽ സെവിയ്യക്ക് യൂറോപ്പ ലീഗ് കിരീടം നേടികൊടുത്ത ശേഷമാണ് താരം ബാഴ്സയിൽ എത്തിയത്. അതിന് മുമ്പ് സെവിയ്യക്ക് വേണ്ടി 149 മത്സരങ്ങൾ കളിച്ച താരം 32 ഗോളും 41 അസിസ്റ്റും നേടിയിരുന്നു. തുടർന്നാണ് താരം ബാഴ്‌സയിൽ എത്തിയത്. ബാഴ്സക്ക് വേണ്ടി ഈ ആറു വർഷക്കാലയളവിൽ 310 മത്സരങ്ങൾ താരം കളിച്ചു. ഇതിൽ നിന്നായി 35 ഗോളും 42 അസിസ്റ്റുകളും നേടി കഴിഞ്ഞു. ബാഴ്സയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗ്, ലാലിഗ, കോപ്പ ഡെൽ റേ എന്നിവയെല്ലാം തന്നെ റാക്കിറ്റിച് നേടിയിട്ടുണ്ട്. കഴിഞ്ഞ തവണ വേൾഡ് കപ്പിലെ ഫൈനലിൽ എത്തിയ ക്രോയേഷ്യൻ ടീമിലും താരം അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *