ഒഫീഷ്യൽ : ജോൺ ഗാംമ്പർ ട്രോഫിയിൽ ബാഴ്സലോണ എൽചെയെ നേരിടും !
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രീ സീസണിന്റെ ഭാഗമായി ബാഴ്സ നടത്താറുള്ള ജോൺ ഗാംമ്പർ ട്രോഫിയിൽ ബാഴ്സലോണ സ്പാനിഷ് ക്ലബായ എൽചെയെ നേരിടും. ബാഴ്സലോണ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഓരോ പ്രീ സീസണിലും ബാഴ്സയുടെ ആഭിമുഖ്യത്തിലാണ് ജോൺ ഗാംമ്പർ ട്രോഫി മത്സരം നടത്തപ്പെടാറുള്ളത്. ബാഴ്സലോണയുടെ സ്ഥാപകനായ ജോൺ ഗാംമ്പറിന്റെ പേരിലുള്ളതാണ് ഈ ട്രോഫി. സാധാരണഗതിയിൽ സ്പെയിനിന് പുറത്തുള്ള ഒരു ടീമിനെയാണ് ബാഴ്സ ഈ മത്സരം കളിക്കാൻ വേണ്ടി ക്ഷണിക്കാറുള്ളത്. എന്നാൽ ഇപ്രാവശ്യം കോവിഡ് പ്രശ്നം നിലനിൽക്കുന്നതിനാൽ സ്പെയിനിലെ തന്നെ ടീമിനെ പരിഗണിക്കുകയായിരുന്നു. സെപ്റ്റംബർ പത്തൊൻപത് ശനിയാഴ്ചയാണ് എൽചെയെ ബാഴ്സ ഈ ട്രോഫിയിൽ നേരിടുക. ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം നടക്കുക.
OFFICIAL: Elche will face Barça in the Trofeu Joan Gamper next weekhttps://t.co/A7kbzp7o9k
— SPORT English (@Sport_EN) September 13, 2020
ജോൺ ഗാംമ്പർ ട്രോഫിയുടെ അൻപത്തിയഞ്ചാമത്തെ എഡിഷനാണ് ഈ ഈ സീസണിൽ അരങ്ങേറുന്നത്. സീസണിന് മുന്നോടിയായി ഒരു പ്രസന്റേഷൻ മത്സരം എന്ന രൂപത്തിലാണ് ഈ മത്സരം നടത്തപ്പെടാറുള്ളത്. ഇതിന് മുമ്പ് രണ്ട് തവണ മാത്രമേ സ്പാനിഷ് ടീമുകളെ ഇത് കളിക്കാനായി ക്ഷണിച്ചിട്ടുള്ളൂ. 1993-ൽ ടെനെറിഫയെയും 1994-ൽ വലൻസിയെയുമാണ് ഇതിന് മുമ്പ് ക്യാമ്പ് നൗവിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഇപ്രാവശ്യം കോവിഡ് മൂലം കാണികളുടെ അഭാവത്തിലാണ് മത്സരം നടക്കുക എന്നുള്ളത് ആവേശം കുറയ്ക്കും. ഈ ലാലിഗ സീസണിലേക്ക് പ്രൊമോഷൻ കിട്ടിയ ടീമാണ് എൽചെ. എന്നാൽ ബാഴ്സയെ പോലെ തന്നെ എൽചെയുടെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളും മാറ്റിവെച്ചിരുന്നു. ഈ മത്സരങ്ങൾ ഡിസംബറിലായിരിക്കും നടത്തപ്പെടുക. സെപ്റ്റംബർ പത്തൊൻപതിന് എൽചെ അത്ലറ്റിക്കോ ബലെറെസിനെതിരെ നിശ്ചയിച്ചിരുന്ന പ്രീ സീസൺ മത്സരം ഉപേക്ഷിച്ചിരുന്നു. ഇതിനാലാണ് ബാഴ്സക്കെതിരെ കളിക്കാൻ സാധിക്കുക. മുമ്പ് എൽചെക്കെതിരെ പ്രീ സീസൺ മത്സരങ്ങൾ കളിച്ചപ്പോഴായിരുന്നു റൊണാൾഡീഞ്ഞോയും റൊണാൾഡ് കൂമാനുമൊക്കെ ബാഴ്സക്കായി അരങ്ങേറിയത്.
The key points after Koeman's managerial debut for FC Barcelonahttps://t.co/DjuAvfU4fw
— SPORT English (@Sport_EN) September 13, 2020