ഒഫീഷ്യൽ: ഐക്കർ കസിയസ് റയൽ മാഡ്രിഡിൽ തിരിച്ചെത്തി !

റയൽ മാഡ്രിഡിന്റെയും സ്പെയിനിന്റെയും ഇതിഹാസഗോൾകീപ്പർ ഐക്കർ കസിയസ് പുതിയ റോളിൽ റയൽ മാഡ്രിഡിൽ തിരിച്ചെത്തി. റയൽ മാഡ്രിഡ്‌ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചത്. റയൽ മാഡ്രിഡ്‌ ഫൌണ്ടേഷന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായാണ് ഐക്കർ കസിയസ് റയലിലേക്ക് തിരികെ എത്തിയിരിക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം റയൽ മാഡ്രിഡിൽ ചിലവഴിച്ച ഇതിഹാസതാരമാണ് കസിയസ്. റയൽ മാഡ്രിഡിനോടൊപ്പം പത്തൊൻപത് കിരീടങ്ങൾ താരം നേടിയിട്ടുണ്ട്. തുടർന്ന് റയൽ വിട്ട കസിയസ് പോർട്ടോക്ക്‌ വേണ്ടി കളിച്ചിരുന്നു.

എന്നാൽ അതിനിടെ ഹൃദയാഘാതം മൂലം താരം വിശ്രമജീവിതം നയിച്ചിരുന്നു. അതിന് ശേഷം ഫുട്ബോളിൽ നിന്ന് വിരമിച്ചതായി കസിയസ് തന്നെ പ്രഖ്യാപിക്കുകയായിരുന്നു. തുടർന്നാണ് റയൽ മാഡ്രിഡ്‌ കസിയസിനെ തിരികെ കൊണ്ടുവന്നത്. ചെറിയ പ്രതിഭകളെ കണ്ടെത്താൻ ഐക്കർ കസിയസിന്റെ സേവനം റയൽ മാഡ്രിഡിനെ തുണച്ചേക്കും. ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള തങ്ങളുടെ പ്രൊജക്റ്റുകളുടെ ഉത്തരവാദിത്തം റയൽ മാഡ്രിഡ്‌ ഫൌണ്ടേഷനാണ് വഹിക്കുന്നത്. ഇദ്ദേഹത്തിന്റെ വരവ് പുത്തനൂർജ്ജം നൽകുമെന്നാണ് ആരാധകരും ക്ലബും പ്രതീക്ഷിക്കുന്നത്. ഏതായാലും ക്ലബ്ബിന്റെ ആരാധകർക്ക്‌ ഏറെ സന്തോഷം നൽകുന്ന ഒന്നാണ് തങ്ങളുടെ ഇതിഹാസത്തിന്റെ തിരിച്ചു വരവ്.

Leave a Reply

Your email address will not be published. Required fields are marked *