ഒഫീഷ്യലായിട്ടില്ല, പക്ഷേ ഹൂലിയന്റെ കാര്യത്തിൽ ഗ്രീസ്മാന്റെ സ്ഥിരീകരണം വന്നു കഴിഞ്ഞു!
ഇന്നലെ ട്രാൻസ്ഫർ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേര് അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസിന്റെത് തന്നെയാണ്. വലിയ തുക നൽകി കൊണ്ടാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും അദ്ദേഹത്തെ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കുന്നത്. ആകെ 95 മില്യൺ യൂറോയാണ് അവർ താരത്തിന് വേണ്ടി ചെലവഴിക്കുന്നത്.എന്നാൽ ഇതിനിടയിൽ ഇന്നലെ ചില സങ്കീർണതകൾ ഉണ്ടാവുകയും ചെയ്തു.
അതായത് അത്ലറ്റിക്കോ താരത്തിന് വാഗ്ദാനം ചെയ്ത സാലറിയിൽ താരം തൃപ്തനായിരുന്നില്ല. ഇതോടെ ഡീൽ നടക്കാതെ പോയേക്കും എന്ന് റൂമറുകൾ ഉണ്ടായിരുന്നു. പക്ഷേ അത്ലറ്റിക്കോ മാഡ്രിഡ് ഉടൻതന്നെ അത് പരിഹരിച്ചു. ഇതോടെ ഹൂലിയൻ സ്പാനിഷ് ക്ലബ്ബിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ മാഞ്ചസ്റ്റർ സിറ്റിയുമായും താരവുമായും അഗ്രിമെന്റിൽ എത്താൻ അത്ലറ്റിക്കോക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് ഒഫീഷ്യൽ പ്രഖ്യാപനം മാത്രമാണ്.
എന്നാൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്മാൻ ഇപ്പോൾ തന്നെ ഈ അർജന്റൈൻ സൂപ്പർതാരത്തെ വെൽക്കം ചെയ്തു കഴിഞ്ഞു.തന്റെ ട്വിറ്ററിൽ മൂന്ന് ഇമോജികളാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. ഒന്ന് ഒരു ചിലന്തിയുടെ ഇമോജിയാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.ഹൂലിയൻ ആൽവരസിന്റെ വിളിപ്പേരാണ് സ്‌പൈഡർ. അതിനെ സൂചിപ്പിച്ചുകൊണ്ടാണ് ഈ ചിലന്തിയുടെ ഇമോജി അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. കൂടാതെ അത്ഭുതവും സന്തോഷവും പ്രകടിപ്പിക്കുന്ന രണ്ട് ഇമോജികളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.ഹൂലിയൻ ആൽവരസിനെ സ്വാഗതം ചെയ്യുകയാണ് ഇതിലൂടെ ഗ്രീസ്മാൻ ചെയ്തിട്ടുള്ളത്.
2022ൽ ആയിരുന്നു അർജന്റൈൻ ക്ലബ്ബായ റിവർ പ്ലേറ്റിൽ നിന്നും ഹൂലിയൻ ആൽവരസ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. തുടർന്ന് മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.പക്ഷേ വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. പ്രധാനപ്പെട്ട മത്സരങ്ങളിൽ പുറത്തിരുത്തിയത് തന്നെ വേദനിപ്പിച്ചു എന്നത് ആൽവരസ് തന്നെ തുറന്നു പറഞ്ഞിരുന്നു.ചെറിയ പ്രായത്തിൽ തന്നെ ഫുട്ബോൾ ലോകത്തെ ഒട്ടുമിക്ക കിരീടങ്ങളും സ്വന്തമാക്കിയ താരം കൂടിയാണ് ആൽവരസ്