ഒന്നും അവസാനിച്ചിട്ടില്ല, ഞങ്ങൾക്ക് ഇനിയും സമയമുണ്ട്: ചാവി
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.സെൽറ്റ വിഗോയാണ് ബാഴ്സലോണയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 11 മണിക്ക് സെൽറ്റ വിഗോയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. നിലവിൽ മോശം ഫോമിലൂടെയാണ് സെൽറ്റ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ബാഴ്സക്ക് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായിരിക്കും.
നിലവിൽ ബാഴ്‌സക്ക് കിരീടപ്രതീക്ഷകൾ അവശേഷിക്കുന്നത് ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും മാത്രമാണ്. ഈ പ്രതീക്ഷകൾ ബാഴ്സയുടെ പരിശീലകനായ ചാവി കൈവിട്ടിട്ടില്ല.ഏറ്റവും മികച്ച രൂപത്തിൽ ഫിനിഷ് ചെയ്യാൻ വേണ്ടി തങ്ങൾ പോരാടും എന്നാണ് ചാവി പറഞ്ഞിട്ടുള്ളത്. തങ്ങൾക്ക് മുന്നിൽ ഇനിയും സമയം അവശേഷിക്കുന്നുണ്ടെന്നും ബാഴ്സ പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Xavi: "I'm leaving the team of my life. Barça is an institution that I love." pic.twitter.com/aH0msaI26W
— Managing Barça (@ManagingBarca) February 16, 2024
” താരങ്ങൾ എല്ലാവരും ടീമിനോട് വളരെയധികം ആത്മാർത്ഥത പുലർത്തുന്നുണ്ട്.പരാജയപ്പെടുന്നതിൽ അവർ ജാഗ്രത പുലർത്തുന്നുണ്ട്.കഴിയാവുന്ന അത്രയും പോരാടാൻ അവർ തയ്യാറാണ്.ഞങ്ങൾക്ക് വിജയങ്ങൾ നേടണം,കിരീടങ്ങൾ സ്വന്തമാക്കണം,അത് മാത്രമാണ് ലക്ഷ്യം.ഞങ്ങളുടെ മുന്നിൽ ഇനിയും സമയമുണ്ട്.ഏറ്റവും മികച്ച രീതിയിൽ സീസൺ അവസാനിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുക തന്നെ ചെയ്യും. ചാമ്പ്യൻസ് ലീഗിലും ഞങ്ങൾ നന്നായി പോരാടും.എനിക്ക് മുന്നിൽ ഇനിയും സമയമുണ്ട് ” ഇതാണ് ബാഴ്സയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഈ ലീഗ് മത്സരത്തിനുശേഷം ബാഴ്സ ചാമ്പ്യൻസ് ലീഗിലാണ് ഇറങ്ങുക.ആദ്യ പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇറ്റാലിയൻ ക്ലബ്ബായ നാപ്പോളിയാണ് ബാഴ്സയുടെ എതിരാളികൾ.എവേ മത്സരമാണ് ബാഴ്സ കളിക്കുക.വരുന്ന ബുധനാഴ്ച രാത്രിയാണ് ഈ മത്സരം നടക്കുക.