ഒന്നും അവസാനിച്ചിട്ടില്ല,എംബപ്പേക്കായി റയൽ മാഡ്രിഡ് ഇപ്പോഴും രംഗത്തുണ്ട്!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർതാരം കിലിയൻ എംബപ്പേ സ്വന്തമാക്കാൻ കഴിയുമെന്ന് റയൽ മാഡ്രിഡ് അടിയുറച്ച് വിശ്വസിച്ചിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചുകൊണ്ട് കിലിയൻ എംബപ്പേ പിഎസ്ജിയുമായുള്ള കരാർ പുതുക്കുകയായിരുന്നു.ഇത് റയലിന് വലിയ തിരിച്ചടിയാണ് ഏൽപ്പിച്ചിട്ടുള്ളത്.റയലിന്റെ ആരാധകർക്കിടയിൽ കനത്ത പ്രതിഷേധമുയർന്നിരുന്നു.
എന്നാൽ ഒരിക്കൽ എംബപ്പേയുടെ ട്രാൻസ്ഫർ റൂമറുകൾ ഫുട്ബോൾ ലോകത്ത് സജീവമാകുകയാണ്. എന്തെന്നാൽ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിടാൻ എംബപ്പേ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള അനുമതി താരം തേടിയിട്ടുമുണ്ട്.പിഎസ്ജിയിൽ തനിക്ക് നൽകിയ വാഗ്ദാനങ്ങൾ പാഴായിപ്പോയതോടെയാണ് എംബപ്പേ പിഎസ്ജി വിടാൻ ആലോചിക്കുന്നത്.
Real Madrid are pessimistic on their chances of signing Kylian Mbappé (23) this winter and believe the forward is simply putting pressure on PSG. (L'Éq)https://t.co/Imnd2985FI
— Get French Football News (@GFFN) October 12, 2022
ഇപ്പോഴിതാ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്തുവിട്ടിട്ടുണ്ട്. റയൽ മാഡ്രിഡ് എംബപ്പേയുടെ കാര്യത്തിൽ ഇപ്പോഴും പിറകോട്ട് പോയിട്ടില്ല. താരത്തെ ലഭ്യമാവുകയാണെങ്കിൽ സ്വന്തമാക്കാൻ റയലിന് ഇപ്പോഴും ആഗ്രഹമുണ്ട്.റയലിന്റെ പ്രസിഡണ്ടായ ഫ്ലോറെന്റിനോ പെരസ് എംബപ്പേക്ക് മുന്നിലുള്ള വാതിലുകൾ അടച്ചിട്ടില്ല എന്നാണ് ഇവർ പറഞ്ഞു വെക്കുന്നത്. താരത്തെ ലഭ്യമാവുകയാണെങ്കിൽ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തന്നെ റയൽ മാഡ്രിഡ് ശ്രമങ്ങൾ ആരംഭിച്ചേക്കും.
Real Madrid are pessimistic on their chances of signing Kylian Mbappé (23) this winter and believe the forward is simply putting pressure on PSG. (L'Éq)https://t.co/Imnd2985FI
— Get French Football News (@GFFN) October 12, 2022
അതേസമയം എംബപ്പേയെ ലഭിച്ചില്ലെങ്കിലും റയൽ മാഡ്രിഡ് നിരാശരാവുകയില്ല. മറിച്ച് സിറ്റി സൂപ്പർ താരം എർലിംഗ് ഹാലന്റിന് വേണ്ടി റയൽ മാഡ്രിഡ് ശ്രമങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. മുന്നേറ്റ നിരയിലേക്ക് ഒരു സൂപ്പർ താരത്തെ ഇപ്പോഴും റയലിനെ ആവശ്യമാണ്.എംബപ്പേ,ഹാലന്റ് എന്നിവരിൽ ഒരാളെ തന്നെയാണ് ഇപ്പോഴും റയൽ പരിഗണിക്കുന്നത്.