ഒഡീഗാർഡ് പുറത്ത്, രണ്ട് പേർക്ക് വിശ്രമം, റയൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു !

കോപ്പ ഡെൽ റേയിൽ അൽകൊയാനോയെ നേരിടാനുള്ള റയൽ മാഡ്രിഡ്‌ സ്‌ക്വാഡ് പരിശീലകൻ സിദാൻ പുറത്ത് വിട്ടു. ഇന്നലെയാണ് റൗണ്ട് 32-വിനുള്ള ഇരുപത് അംഗ സ്‌ക്വാഡ് റയൽ മാഡ്രിഡ്‌ പുറത്ത് വിട്ടത്. യുവതാരം മാർട്ടിൻ ഒഡീഗാർഡിന് സ്‌ക്വാഡിൽ ഇടമില്ലാത്തത് ആണ് ശ്രദ്ധേയമായ കാര്യം. താരം റയൽ മാഡ്രിഡിന് വിടാൻ അനുമതി ചോദിച്ചിരുന്നു. ഇതിനെ തുടർന്നാണ് സിദാൻ താരത്തിന് അവസരം നൽകാതിരുന്നത്. അതേസമയം രണ്ട് പ്രധാനപ്പെട്ട താരങ്ങൾക്ക്‌ കൂടി സിദാൻ വിശ്രമം അനുവദിച്ചിട്ടുണ്ട്. ലുക്കാ മോഡ്രിച്ച്, റാഫേൽ വരാനെ എന്നിവർക്കാണ് സിദാൻ വിശ്രമം അനുവദിച്ചത്. പകരക്കാരായി വിക്ടർ ചസ്റ്റ്, അന്റോണിയോ ബ്ലാങ്കോ എന്നിവരെ സിദാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റയൽ മാഡ്രിഡിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു.

Real Madrid’s squad list is as follows:

Goalkeepers: Thibaut Courtois, Andriy Lunin, Diego Altube.

Defenders: Eder Militao, Nacho Fernandez, Marcelo, Alvaro Odriozola, Ferland Mendy, Victor Chust.

Midfielders: Toni Kroos, Casemiro, Fede Valverde, Isco, Antonio Blanco.

Forwards: Eden Hazard, Karim Benzema, Marco Asensio, Lucas Vazquez, Vinicius Junior, Mariano Diaz.

Leave a Reply

Your email address will not be published. Required fields are marked *