ഒടുവിൽ ബെയ്‌ലും വിടചൊല്ലി, ബിബിസിയിൽ ഇനി ബെൻസിമ മാത്രം !
കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം ഗാരെത് ബെയ്‌ലിനെ തങ്ങൾ തട്ടകത്തിൽ എത്തിച്ചതായി സ്പർസ് ഔദ്യോഗികമായി അറിയിച്ചത്. ഏഴ് വർഷത്തെ കാലയളവിന് ശേഷമാണ് ബെയ്ൽ റയലിനോട് വിട ചൊല്ലിയത്. രണ്ടു വർഷങ്ങൾക്ക് മുമ്പ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും റയലിനെ കയ്യൊഴിഞ്ഞിരുന്നു. ഇതോടെ രണ്ട് വർഷത്തിനുള്ളിൽ ഏറ്റവും മികച്ച രണ്ട് മുന്നേറ്റനിര താരങ്ങളെയാണ് റയലിന് നഷ്ടമായത്. ഒരുകാലത്ത് എതിരാളികളുടെ പേടിസ്വപ്നമായിരുന്ന ബിബിസി ത്രയത്തിൽ ഇനി അവശേഷിക്കുന്നത് കരിം ബെൻസിമ മാത്രമാണ്. ബെയ്‌ലിന്റെ വരവോടെ രൂപം കൊണ്ട ബിബിസി ത്രയം റൊണാൾഡോയുടെ പോക്കോടെയാണ് ഇല്ലാതായത്. ഇനി അവശേഷിക്കുന്നത് ബെൻസിമ മാത്രമാണ്.
Last one standing 💪
— MARCA in English (@MARCAinENGLISH) September 19, 2020
Benzema is the only member of BBC to remain at @realmadriden
⚡️9⃣https://t.co/isp85H5Yw4 pic.twitter.com/hhBsR8sttu
ഓരോ ട്രാൻസ്ഫർ ജാലകത്തിലും ബെൻസിമ ടീം വിടുമെന്ന കിംവദന്തികൾ പരക്കാറുണ്ടെങ്കിലും അത് സംഭവിക്കാറില്ല. ഇപ്പോൾ പന്ത്രണ്ടാം സീസണിന് വേണ്ടിയാണ് താരം റയലിനോടൊപ്പം ബൂട്ടണിയാൻ പോവുന്നത്. റൊണാൾഡോ ടീം വിട്ടപ്പോഴും ബെൻസിമയായിരുന്നു ടീമിനെ ചുമലിലേറ്റിയിരുന്നത്. കഴിഞ്ഞ സീസണിൽ ലീഗ് കിരീടം നേടികൊടുത്തതിൽ ബെൻസിമയുടെ പങ്ക് വിലമതിക്കാനാവാത്തതാണ്. ബെയ്ൽ പരിക്ക് മൂലം പുറത്തിരിക്കുമ്പോഴും ഗോളടി ചുമതല വഹിച്ചിരുന്നത് ബെൻസിമയായിരുന്നു. ബിബിസിയുടെ നേട്ടങ്ങളിൽ പ്രധാനപ്പെട്ടത് മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യമായിരുന്നു ബിബിസി ഇത്രത്തോളം പ്രഹരശേഷി വർധിപ്പിച്ചത്. ഇനി മറ്റൊരു ത്രയത്തിന്റെ വളർച്ചക്കായി ഉള്ള കാത്തിരിപ്പിലാണ് ആരാധകർ.
📆 May 26, 2018
— MARCA in English (@MARCAinENGLISH) September 20, 2020
🇺🇦 Kiev
The day Zidane and Bale declared war
💥 https://t.co/1dXziR6DMk pic.twitter.com/836cV3ykMN