ഏറ്റവും മോശം ചാമ്പ്യൻസ് ലീഗ് : തുറന്ന് സമ്മതിച്ച് സാവി

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണ കളത്തിൽ ഇറങ്ങുന്നുണ്ട്. വിക്ടോറിയ പിൽസനാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം നടക്കുക.

ബാഴ്സയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമില്ലാത്ത ഒരു മത്സരമാണിത്. എന്തെന്നാൽ ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ തന്നെ ബാഴ്സ പുറത്തായിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളിൽ പരാജയപ്പെട്ടതാണ് ബാഴ്സക്ക് തിരിച്ചടി ഏൽപ്പിച്ചത്.

ഏതായാലും ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ബാഴ്സയുടെ പരിശീലകനായ സാവി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും മോശം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടമാണ് ഇതെന്നാണ് സാവി തുറന്ന് സമ്മതിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ മത്സരത്തിൽ ഞങ്ങൾക്ക് ഒന്നും നേടാനില്ല.പക്ഷേ ഇതൊരു പ്രധാനപ്പെട്ട മത്സരം തന്നെയാണ്.ഈ ചാമ്പ്യൻസ് ലീഗ് നല്ല രൂപത്തിൽ അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.ഞങ്ങൾക്ക് പക്വതയുടെ കുറവുണ്ടായിരുന്നു. സമീപകാലത്തെ ഏറ്റവും മോശം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടമാണിത്.ഞങ്ങൾക്ക് പരിക്കുകളും ഉണ്ടായിരുന്നു.പക്ഷേ അതൊന്നും തോൽവിയെ ന്യായീകരിക്കാൻ ഉള്ളതല്ല.പക്ഷേ അത് ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. കഴിഞ്ഞ സീസണിന് അപേക്ഷിച്ചു നോക്കുമ്പോൾ ഞങ്ങൾക്ക് നല്ല ഒരു സ്‌ക്വാഡ് ഉണ്ട്. അതുകൊണ്ടുതന്നെ യൂറോപ്പിൽ ഞങ്ങൾ മികച്ചു നിൽക്കണമായിരുന്നു. പക്ഷേ അങ്ങനെ ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചില്ല ” സാവി പറഞ്ഞു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി സൂപ്പർ താരങ്ങളെ ബാഴ്സ സ്വന്തമാക്കിയിരുന്നു. എന്നിട്ട് പോലും ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായത് ആരാധകർക്ക് വലിയ നിരാശയാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *