എൽ ക്ലാസ്സിക്കോ ഫൈനലിനൊരുങ്ങുന്ന റയൽ താരങ്ങളെ സന്ദർശിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!

സ്പാനിഷ് സൂപ്പർ കപ്പിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ എഫ്സി ബാഴ്സലോണയാണ്. വരുന്ന ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു എൽ ക്ലാസിക്കോ ഫൈനൽ മത്സരം നടക്കുക. സൗദി അറേബ്യയിൽ വെച്ചാണ് ഈ മത്സരങ്ങൾ നടക്കുന്നത്.

ക്ലാസിക്കോ ഫൈനൽ മത്സരത്തിലെ തയ്യാറെടുക്കുന്ന റയൽ മാഡ്രിഡിന്റെ ക്യാമ്പിൽ ഇന്നലെ ഒരു അതിഥി ഉണ്ടായിരുന്നു. റയൽ മാഡ്രിഡിന്റെ ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് തന്റെ മുൻ സഹതാരങ്ങളെ ഇന്നലെ സന്ദർശിച്ചിട്ടുള്ളത്. പരിശീലകനായ കാർലോ ആഞ്ചലോട്ടി, റോബെർട്ടോ ഇതിഹാസം റോബർട്ടോ കാർലോസ് എന്നിവരൊക്കെ റൊണാൾഡോ സന്ദർശിച്ചിട്ടുണ്ട്. മാത്രമല്ല റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരൊക്കെ ക്രിസ്റ്റ്യാനോക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

റൊണാൾഡോ ക്യാമ്പ് സന്ദർശിച്ച വിവരം റയൽ തന്നെയാണ് പുറത്ത് വിട്ടിട്ടുള്ളത്. മാത്രമല്ല റയൽ ആരാധകർക്ക് റൊണാൾഡോ നൽകുന്ന സന്ദേശവും അവർ പബ്ലിഷ് ചെയ്തിട്ടുണ്ട്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.എന്നാൽ ഇതുവരെ അദ്ദേഹം തന്റെ സൗദി അറേബ്യയിലെ അരങ്ങേറ്റം പൂർത്തിയാക്കിയിട്ടില്ല.

9 വർഷക്കാലം റയലിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായി മാറാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. നിരവധി ബാലൺഡി’ഓർ പുരസ്കാരങ്ങളും നിരവധി ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിക്കൊണ്ട് ഫുട്ബോൾ ലോകത്തിന്റെ നെറുകയിലേക്ക് നടന്നു കയറാൻ റൊണാൾഡോക്ക് സാധിച്ചിരുന്നത് റയലിൽ കളിച്ചിരുന്ന സമയത്തായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *