എൽ ക്ലാസ്സിക്കോ പോരാട്ടം ഇന്ന്, ഇന്ത്യയിൽ എങ്ങനെ കാണാം?

പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഒരു തകർപ്പൻ പോരാട്ടമാണ് ഇന്ന് നമ്മെ കാത്തിരിക്കുന്നത്. ക്ലബ്ബ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചിരവൈരികളായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുന്നു. ഇന്ന് രാത്രി ഇന്ത്യൻ സമയം 2:30ന് അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.

പുതിയ സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡും ബാഴ്സയും ഉള്ളത്. ആദ്യ സൗഹൃദ മത്സരത്തിൽ AC മിലാനേയും രണ്ടാമത്തെ സൗഹൃദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്നെയും പരാജയപ്പെടുത്തി കൊണ്ടാണ് ഇപ്പോൾ റയൽ മാഡ്രിഡ് വരുന്നത്.ആഞ്ചലോട്ടിയുടെ കീഴിൽ റയലിന്റെ യുവനിര ഇപ്പോൾ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.

അതേസമയം യുവന്റസിനെതിരെയുള്ള ബാഴ്സയുടെ ആദ്യ സൗഹൃദ മത്സരം അസുഖം മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിനെയായിരുന്നു രണ്ടാമത്തെ മത്സരത്തിൽ ബാഴ്സ നേരിട്ടിരുന്നത്.മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് അവർ അതിൽ പരാജയപ്പെട്ടിരുന്നു. ബാഴ്സയുടെ പ്രതിരോധത്തിൽ പിഴവുകൾ പറ്റിയെന്ന് സാവി തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

അവസാനമായി ഈ രണ്ടു ക്ലബ്ബുകളും ഏറ്റുമുട്ടിയത് കഴിഞ്ഞ ഏപ്രിൽ ആറാം തീയതി കോപ ഡെൽ റേയിൽ വെച്ചുകൊണ്ടാണ്. ഈ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് ബാഴ്സലോണയെ പരാജയപ്പെടുത്തിയിരുന്നു.ഇന്നത്തെ മത്സരം ഇന്ത്യയിൽ ലൈവ് ടെലികാസ്റ്റിംഗ് ഉണ്ട്.Sony Liv,Sony Ten 2,Ten 2 Hd, Jio Tv എന്നിവയിൽ മത്സരം തൽസമയം വീക്ഷിക്കാവുന്നതാണ്.

സൗഹൃദമത്സരമാണെങ്കിലും ഒരു കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. എൽ ക്ലാസിക്കോയിൽ സൗഹൃദമില്ല എന്നത് രണ്ട് ക്ലബ്ബുകളിൽ നിന്നുള്ളവരും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *