എൽ ക്ലാസ്സിക്കോ,റയലിനെ തകർത്തെറിഞ്ഞ് ബാഴ്സ!
പ്രീ സീസൺ ഫ്രണ്ട്‌ലിയിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ എഫ് സി ബാഴ്സലോണക്ക് തകർപ്പൻ വിജയം.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. അമേരിക്കയിൽ വെച്ചുകൊണ്ട് മത്സരത്തിൽ റയലിന് സർവതും പിഴക്കുകയായിരുന്നു.
പ്രധാനപ്പെട്ട താരങ്ങളെല്ലാം ഇരുഭാഗത്തും അണിനിരന്നിരുന്നു. മത്സരത്തിന്റെ പതിനഞ്ചാം മിനിട്ടിലാണ് ഡെമ്പലെയുടെ ഗോൾ പിറക്കുന്നത്.പെഡ്രിയുടെ പാസ് സ്വീകരിച്ച ഡെമ്പലെ അത് മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു.ഇരുപതാം മിനിറ്റിൽ റയലിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചു. എന്നാൽ അത് വിനീഷ്യസ് ജൂനിയർ പാഴാക്കുകയായിരുന്നു. മത്സരത്തിന്റെ 85ആം മിനിട്ടിലാണ് പിന്നീട് ബാഴ്സയുടെ ഗോൾ പിറക്കുന്നത്.
This ain’t our first rodeo. pic.twitter.com/Z6d4uEtE7F
— FC Barcelona (@FCBarcelona) July 30, 2023
യുവ താരം ഫെർമിൻ ലോപ്പസ് ഒരു തകർപ്പൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. കുറച്ച് മിനിട്ടുകൾക്കകം ഫെറാൻ ടോറസിന്റെ ഗോൾ കൂടി പിറന്നു.ഇതോടെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബാഴ്സ റയലിനെ നാണം കെടുത്തുകയായിരുന്നു. മത്സരത്തിൽ റയലിന് അവസരങ്ങൾ ലഭിച്ചുവെങ്കിലും ഫിനിഷിംഗിലെ പോരായ്മകൾ തിരിച്ചടിയായി.