എൽ ക്ലാസ്സിക്കോയിൽ മൈൻഡ്സെറ്റ് മാറ്റേണ്ടതുണ്ട് : പെഡ്രി

ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും വലിയ ചിരവൈരികളായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും ഒരിക്കൽക്കൂടി മുഖാമുഖം വരികയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 7:45നാണ് എൽ ക്ലാസ്സിക്കോ പോരാട്ടം അരങ്ങേറുക.റയലിന്റെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് ലാലിഗയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാൻ സാധിക്കും.

യുവേഫ ചാമ്പ്യൻസ് ലീഗ് വലിയ തിരിച്ചടി ഏറ്റു കൊണ്ടാണ് ബാഴ്സ ഈ മത്സരത്തിന് എത്തുന്നത്. അതുകൊണ്ടുതന്നെ ബാഴ്സയുടെ യുവ സൂപ്പർതാരമായ പെഡ്രി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് എൽ ക്ലാസ്സിക്കോ മത്സരത്തിന് വേണ്ടി ബാഴ്സയുടെ മൈൻഡ്സെറ്റ് മാറ്റേണ്ടതുണ്ട് എന്നാണ് പെഡ്രി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” യുവേഫ ചാമ്പ്യൻസ് ലീഗിൽ ഞങ്ങൾക്ക് വലിയ തിരിച്ചടി തന്നെയാണ് ഏൽക്കേണ്ടി വന്നിട്ടുള്ളത്.ഞങ്ങൾ പ്രതീക്ഷിച്ച റിസൾട്ട് അല്ല ഞങ്ങൾക്ക് ലഭിച്ചത്. ആ മത്സരത്തിനുശേഷം ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് മികച്ച രൂപത്തിൽ ചെയ്യാമായിരുന്നു എന്ന് തോന്നിയിരുന്നു. പക്ഷേ ഞങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്. ഏറ്റവും മികച്ച രൂപത്തിൽ തന്നെ എൽ ക്ലാസ്സിക്കോ മത്സരത്തെ ഞങ്ങൾ സമീപിക്കേണ്ടതുണ്ട്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മികച്ച ഒരു റിസൾട്ട് ഞങ്ങൾക്ക് ആരാധകർക്ക് നൽകാൻ കഴിഞ്ഞില്ല.പക്ഷേ എൽ ക്ലാസിക്കോയിൽ അതിനു സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പക്ഷേ എൽ ക്ലാസിക്കോക്ക് വേണ്ടി ഞങ്ങൾ എത്രയും പെട്ടെന്ന് ഞങ്ങളുടെ മൈൻഡ്സെറ്റ് മാറ്റേണ്ടതുണ്ട് ” പെഡ്രി പറഞ്ഞു.

അവസാനമായി നടന്ന രണ്ട് എൽ ക്ലാസിക്കോ മത്സരങ്ങളും വിജയിക്കാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്.അവസാനമായി ലാലിഗയിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ബാഴ്സ റയലിനെ പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *