എൽ ക്ലാസ്സിക്കോക്ക് റെഡി : ബാഴ്സക്ക് മുന്നറിയിപ്പുമായി ബെല്ലിങ്ഹാം
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ബ്രാഗയെ പരാജയപ്പെടുത്തിയിരുന്നത്. മത്സരത്തിൽ സൂപ്പർ താരം ജൂഡ് ബെല്ലിങ്‌ഹാം ഗോൾ കണ്ടെത്തിയിരുന്നു. ഇതോടെ റയലിന് വേണ്ടി 12 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ബെല്ലിങ്ഹാം നേടിക്കഴിഞ്ഞു. മധ്യനിരതാരമായ ബെല്ലിങ്ഹാമിന്റെ ഈ മിന്നും ഫോം ഏവരെയും അമ്പരപ്പിക്കുന്നതാണ്.
എന്നാൽ കഴിഞ്ഞ മത്സരത്തിനുശേഷം ഫിറ്റ്നസ് സംബന്ധമായ ചില പ്രശ്നങ്ങൾ ബെല്ലിങ്ഹാമിനെ അലട്ടിയിരുന്നു. അതുകൊണ്ടുതന്നെ എൽ ക്ലാസിക്കോ മത്സരത്തിന് അദ്ദേഹം ഉണ്ടാവില്ല എന്ന റിപ്പോർട്ടുകൾ പുറത്തേക്ക് വന്നിരുന്നു. എന്നാൽ ബാഴ്സയെ നേരിടാൻ താൻ തയ്യാറായിക്കഴിഞ്ഞു എന്നത് ബെല്ലിങ്ഹാം തന്നെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഈ മത്സരത്തിൽ താൻ പൊളിച്ചടുക്കുമെന്നും ബെല്ലിങ്ഹാം പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
⚪️✨ “I will be ready and available for El Clasico”, announces Jude Bellingham to TVE. pic.twitter.com/54wEsFXtXM
— Fabrizio Romano (@FabrizioRomano) October 26, 2023
” കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷവും ഞാൻ നല്ല നിലയിൽ തന്നെയാണ്.എൽ ക്ലാസിക്കോ എന്ന മത്സരത്തിന്റെ ഇമ്പാക്ട് ആരാധകർക്കിടയിലും മാധ്യമങ്ങൾക്കിടയിലും എന്താണ് എന്നത് എനിക്ക് കൃത്യമായി അറിയാം.മത്സരത്തിൽ മൂന്ന് പോയിന്റുകൾ നേടേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും എനിക്കറിയാം. ഞാൻ ആ മത്സരത്തിനു വേണ്ടി തയ്യാറായിക്കഴിഞ്ഞു.ആവേശത്തോടുകൂടി കാത്തിരിക്കുകയാണ്. ഞങ്ങൾക്ക് നല്ല ഒരു കോളിറ്റി ടീം തന്നെയുണ്ട്.ഞങ്ങൾ ഒരുപാട് റെസ്‌പെക്ട്ട് ചെയ്യുന്ന എതിരാളികളാണ് ബാഴ്സ.വ്യക്തിപരമായി ഞാൻ ഏറെ താല്പര്യത്തോട് കൂടിയാണ് ഈ മത്സരത്തിൽ കാണുന്നത്. ഈ മത്സരത്തിൽ എനിക്ക് പൊളിച്ചടുക്കണം ” ഇതാണ് ബെല്ലിങ്ഹാം പറഞ്ഞിട്ടുള്ളത്.
നാളെയാണ് റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിൽ ഏറ്റുമുട്ടുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 7:45നാണ് ഈ എൽ ക്ലാസിക്കോ പോരാട്ടം നടക്കുക. ബാഴ്സലോണയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. നിലവിൽ റയൽ ഒന്നാം സ്ഥാനത്തും ബാഴ്സ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്.