എൽ ക്ലാസിക്കോയുടെ തിയ്യതിയും സമയവും പുറത്ത് വിട്ട് ലാലിഗ!
ഈ ലാലിഗയിലെ രണ്ടാം എൽ ക്ലാസിക്കോയുടെ തിയ്യതിയും സമയവും പുറത്ത് വിട്ടു. ഏപ്രിൽ പതിനൊന്നാം തിയ്യതി ഇന്ത്യൻ സമയം 12:30-നാണ് എൽ ക്ലാസിക്കോ അരങ്ങേറുക.റയൽ മാഡ്രിഡിന്റെ മൈതാനമായ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.ഈ ലീഗിലെ ആദ്യ എൽ ക്ലാസിക്കോ ക്യാമ്പ് നൗവിൽ വെച്ച് നടന്നിരുന്നു. ഈ മത്സരത്തിൽ റയൽ മാഡ്രിഡ് ആയിരുന്നു വിജയം നേടിയിരുന്നത്.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ ജയം നേടിയിരുന്നത്. അന്ന് റയലിന് വേണ്ടി വാൽവെർദെ, സെർജിയോ റാമോസ്,ലുക്കാ മോഡ്രിച് എന്നിവർ ഗോൾ നേടിയപ്പോൾ ബാഴ്‌സയുടെ ആശ്വാസഗോൾ ഫാറ്റിയുടെ വകയായിരുന്നു.
The date and time for #ElClasico has been set 📆https://t.co/K86DvpUhOY pic.twitter.com/eKmLeo45Sm
— MARCA in English (@MARCAinENGLISH) March 18, 2021
എന്നാൽ ഈ എൽ ക്ലാസിക്കോ ഇരു ടീമുകൾക്കും ഏറെ നിർണായകമായിരിക്കും. എന്തെന്നാൽ കിരീടപ്പോരാത്തിൽ മുൻപന്തിയിലുള്ളവരാണ് ഇരു ടീമുകളും. ഈ എൽ ക്ലാസിക്കോ വിജയിക്കുന്ന ടീമിന് എതിരാളിയുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞേക്കും.എൽ ക്ലാസ്സിക്കോക്ക് മുന്നേ ലീഗിൽ റയൽ എയ്ബറിനെതിരെയും ബാഴ്‌സ റയൽ വല്ലഡോലിഡിനെതിരെയും കളിക്കുന്നുണ്ട്.നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ.27 മത്സരങ്ങളിൽ നിന്ന് 59 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം.57 പോയിന്റുള്ള റയൽ മൂന്നാം സ്ഥാനത്താണ്.
📌 #ElClásico KICK-OFF CONFIRMED!
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) March 18, 2021
🆚 Barcelona (@LaLigaEN Matchday 30)
🗓 Saturday, 10 April
⏰ 21:00 CEST
🏟 Alfredo Di Stéfano
#⃣ #HalaMadrid pic.twitter.com/A8GnIVHlRO