എൽ ക്ലാസിക്കോയിൽ ഫേവറേറ്റുകൾ റയൽ മാഡ്രിഡ് തന്നെയാണ്: തുറന്ന് പറഞ്ഞു സാവി.
പിന്നെ കോപ്പ ഡെൽ റേയിൽ നടക്കുന്ന സെമിഫൈനൽ പോരാട്ടത്തിൽ ഒരു തകർപ്പൻ മത്സരമാണ് ഫുട്ബോൾ ആരാധകരെ കാത്തിരിക്കുന്നത്. ചിരവൈരികളായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിലാണ് സെമി ഫൈനൽ നടക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് റയൽ മാഡ്രിഡിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബ്യൂവിൽ വെച്ചാണ് ഈയൊരു പോരാട്ടം അരങ്ങേറുക.
അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിലും പരാജയം അറിഞ്ഞു കൊണ്ടാണ് ബാഴ്സ ഈ മത്സരത്തിനു വരുന്നത്. അതുകൊണ്ടുതന്നെ ബാഴ്സയുടെ പരിശീലകനായ സാവി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഈ മത്സരത്തിലെ ഫേവറേറ്റുകൾ അത് റയൽ മാഡ്രിഡ് ആണ് എന്നാണ് സാവി തുറന്ന് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Xavi: "El Clasico is the best game in the world. It's extraordinary to play a Clasico." pic.twitter.com/FlzpJasdcu
— Barca Galaxy 🇵🇱 (@barcagalaxy) March 1, 2023
‘ഈ എൽ ക്ലാസിക്കോ മത്സരത്തിലെ ഫേവറേറ്റുകൾ റയൽ മാഡ്രിഡ് ആണ്.എന്തെന്നാൽ അവരാണ് നിലവിലെ ലാലിഗ ചാമ്പ്യന്മാരും ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരും.വളരെ ബുദ്ധിമുട്ടേറിയ എതിരാളികളാണ് അവർ. മാത്രമല്ല മികച്ച ഫോമിലൂടെയാണ് അവർ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഞങ്ങൾ നേരത്തെ അവരെ പരാജയപ്പെടുത്തിക്കൊണ്ട് ഒരു കിരീടം നേടി എന്നുള്ളത് ശരിയാണ്. പക്ഷേ അവർ ലിവർപൂളിന് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി കൊണ്ടാണ് വരുന്നത് എന്ന് ഓർക്കണം. ഞങ്ങൾക്ക് പരിക്കിന്റെ പ്രശ്നങ്ങളുണ്ട്.തീർച്ചയായും അവർ തന്നെയാണ് ഫേവറേറ്റുകൾ ” ഇതാണ് സാവി പറഞ്ഞിട്ടുണ്ട്.
ബാഴ്സയുടെ സുപ്രധാന താരങ്ങളായ റോബർട്ട് ലെവന്റോസ്ക്കി,ഡെമ്പലെ,പെഡ്രി എന്നിവർ പരിക്കിന്റെ പിടിയിലാണ്. ഈ താരങ്ങളുടെ അഭാവത്തിലാണ് ബാഴ്സ ഇന്ന് കളത്തിലേക്ക് ഇറങ്ങുക.