എൽ ക്ലാസിക്കോക്കിടയിൽ താരങ്ങൾക്ക് ഫ്ലിക്കിന്റെ ഭീഷണി,വിവരങ്ങൾ പുറത്ത്!
കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ തകർപ്പൻ വിജയമാണ് ബാഴ്സ സ്വന്തമാക്കിയിട്ടുള്ളത്. റയൽ മാഡ്രിഡിനെ അവരുടെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ട് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ റോബർട്ട് ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടിയിരുന്നു.റാഫീഞ്ഞയും യമാലും ഓരോ ഗോളുകൾ വീതം നേടിയിരുന്നു.
റയൽ മാഡ്രിഡിനെ ബാഴ്സയുടെ ഹൈ ലൈൻ ഡിഫൻസ് വരിഞ്ഞുമുറുക്കി എന്ന് പറയുന്നതാകും ശരി. ബാഴ്സയുടെ ഓഫ് സൈഡ് ട്രാപ്പ് പൊട്ടിക്കാൻ റയലിന് ഒരിക്കൽ പോലും സാധിച്ചില്ല.കിലിയൻ എംബപ്പേ 8 തവണയാണ് ഓഫ്സൈഡ് കെണിയിൽ കുടുങ്ങിയത്. കൃത്യമായി ഓഫ് സൈഡ് ട്രാപ്പ് ഒരുക്കാൻ ബാഴ്സയുടെ ഹൈലൈൻ ഡിഫൻസിന് സാധിക്കുകയായിരുന്നു.
ആദ്യപകുതിക്ക് ശേഷം ഇക്കാര്യത്തിൽ ബാഴ്സയുടെ പരിശീലകനായ ഫ്ലിക്ക് ഡ്രസ്സിംഗ് റൂമിൽ വച്ചുകൊണ്ട് ഒരു ഭീഷണി താരങ്ങളോട് മുഴക്കിയിട്ടുണ്ട്.അതായത് ആരെങ്കിലും ഓഫ്സൈഡ് ട്രാപ്പ് തെറ്റിച്ചാൽ ആ താരത്തെ ഉടൻതന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യും എന്ന ഒരു മുന്നറിയിപ്പാണ് ആദ്യപകുതിക്ക് ശേഷം ഡ്രസിങ് റൂമിൽ വച്ചുകൊണ്ട് ഫ്ലിക്ക് തന്റെ താരങ്ങൾക്ക് നൽകിയിട്ടുള്ളത്.സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എന്നാൽ അതിന്റെയൊന്നും ആവശ്യം ഈ പരിശീലകന് വന്നിരുന്നില്ല. രണ്ടാം പകുതിയിലും ഈ ഓഫ് സൈഡ് ട്രാപ്പ് കൃത്യമായി ബാഴ്സ നടപ്പിലാക്കി എന്നതു മാത്രമല്ല കൂടുതൽ അറ്റാക്കുകൾ നടത്തുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി കൊണ്ടാണ് റയലിന് നാല് ഗോളുകൾ വഴങ്ങേണ്ടി വന്നത്.ഏതായാലും ബാഴ്സയുടെ ഈ ഓഫ് സൈഡ് ട്രാപ്പിന് വലിയ പ്രശംസകൾ ലഭിക്കുന്നുണ്ട്.ബയേണിനെതിരെയുള്ള മത്സരത്തിലും ഇത് കൃത്യമായി നടപ്പിലാക്കാൻ ബാഴ്സക്ക് കഴിഞ്ഞിരുന്നു.