എൻറിക്കെ പിഎസ്ജിയെ മാറ്റിമറിച്ചു,പക്ഷേ ബാഴ്സക്കാണ് സാധ്യത:ലുഡോവിച്ച്
ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ബാഴ്സലോണയും പിഎസ്ജിയും തമ്മിലാണ് ഏറ്റുമുട്ടുക. ആദ്യ പാദ മത്സരം വരുന്ന ബുധനാഴ്ചയാണ് അരങ്ങേറുക. ഇന്ത്യൻ സമയം രാത്രി 12:30ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക.രണ്ട് ടീമുകൾക്കും ഇപ്പോൾ ഒരുപോലെ സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.
ബാഴ്സലോണക്ക് വേണ്ടിയും പിന്നീട് പിഎസ്ജിക്ക് വേണ്ടിയും കളിച്ചിട്ടുള്ള ഫ്രഞ്ച് താരമാണ് ലുഡോവിച്ച് ഗിയുലി.അദ്ദേഹം ഈ മത്സരത്തെ കുറിച്ചുള്ള നല്ല നിരീക്ഷണങ്ങൾ പങ്കുവെച്ചിട്ടുണ്ട്.പിഎസ്ജി എൻറിക്കെക്ക് കീഴിൽ വളരെ വലിയ മാറ്റങ്ങൾ കൈവരിച്ചു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. പക്ഷേ ഇത്തരം മത്സരങ്ങളിലെ എക്സ്പീരിയൻസ് വെച്ച് നോക്കുമ്പോൾ ബാഴ്സ മുന്നേറാൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ലുഡോവിച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.
❗️ Luis Enrique: "Xavi ? Je lui ai envoyé un message mais je ne vous le dirais pas." 😅 pic.twitter.com/mvQVdET4Fq
— 𝑷𝒂𝒖𝒍 𝑭𝑪𝑩 📰 (@FCBPaul_) April 6, 2024
“പിഎസ്ജിയെ മാറ്റി മറിക്കാൻ തന്നെ ലൂയിസ് എൻറിക്കെക്ക് സാധിച്ചിട്ടുണ്ട്. എല്ലാ പൊസിഷനിലും കോമ്പറ്റീഷൻ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.മൂന്നു മത്സരങ്ങളിൽ തുടർച്ചയായി ഒരേ ലൈനപ്പ് തന്നെ അദ്ദേഹം ഉപയോഗപ്പെടുത്തില്ല.ചുരുക്കത്തിൽ അവർക്ക് 11 താരങ്ങൾ അല്ല ഉള്ളത്. ഒരേപോലെ കളിക്കാൻ കഴിയുന്ന 20 താരങ്ങൾ ഉണ്ട്. ഗ്രൂപ്പ് മാനേജ്മെന്റ് വളരെ മികച്ചതാണ്. പക്ഷേ ഇത്തരം വലിയ വേദികളിൽ അവർ എങ്ങനെ പെർഫോം ചെയ്യും എന്നുള്ളത് കാണേണ്ട കാര്യമാണ്.അവരുടെ സ്റ്റാറുകൾക്ക് ഡിഫറൻസ് സൃഷ്ടിക്കാൻ കഴിയുമോ എന്നതും അറിയേണ്ട കാര്യമാണ്.ഒരുപക്ഷേ ഈ മത്സരത്തിൽ ഫേവറേറ്റുകൾ ബാഴ്സലോണ ആയിരിക്കാം.അതിന്റെ കാരണം ഇത്തരം മത്സരങ്ങളിലെ ബാഴ്സയുടെ എക്സ്പീരിയൻസ് തന്നെയാണ് “ഇതാണ് ലുഡോവിച്ച് പറഞ്ഞിട്ടുള്ളത്.
ക്വാർട്ടർ ഫൈനലിൽ നാപോളിയെ പരാജയപ്പെടുത്തി കൊണ്ടാണ് ബാഴ്സലോണ ഇപ്പോൾ കടന്നുവരുന്നത്. അതേസമയം റയൽ സോസിഡാഡിനെയായിരുന്നു പിഎസ്ജി തോൽപ്പിച്ചിരുന്നത്. രണ്ട് ടീമുകളും ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നുണ്ട്.