എൻഡ്രിക്കും റോഡ്രിഗോയും വിനിയും ബെർണാബുവിൽ സെറ്റായി,ഇനി എംബപ്പേ കൂടി!
കഴിഞ്ഞ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലും സ്പെയിനും തമ്മിൽ ഏറ്റുമുട്ടിയത് റയൽ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ്.മത്സരത്തിൽ രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.റയൽ മാഡ്രിഡ് താരമായ റോഡ്രിഗോ മത്സരത്തിൽ ഒരു ഗോൾ നേടിയിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ വിനീഷ്യസ്,എൻഡ്രിക്ക്,റോഡ്രിഗോ മുന്നേറ്റ നിരയെയാണ് നമുക്ക് ബ്രസീലിൽ കാണാൻ കഴിഞ്ഞത്.
ഇതിനെക്കുറിച്ച് പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് സാന്റിയാഗോ ബെർണാബുവിൽ റയൽ മാഡ്രിഡിന്റെ മുന്നേറ്റ നിര അരങ്ങേറി എന്നാണ് അവർ എഴുതിയിട്ടുള്ളത്. അതായത് വരുന്ന സീസണിലാണ് എൻഡ്രിക്ക് റയൽ മാഡ്രിഡിനൊപ്പം ജോയിൻ ചെയ്യുക. അതുകൊണ്ടുതന്നെ റയലിനു വേണ്ടി ബെർണാബുവിൽ കളിക്കേണ്ട മുന്നേറ്റ നിരയാണ് ബ്രസീലിന് വേണ്ടി കഴിഞ്ഞ മത്സരത്തിൽ കളിച്ചിട്ടുള്ളത്.
😲 Ojo al Madrid que se viene… https://t.co/5XqehadLlT Te lo cuenta @SantiSiguero
— MARCA (@marca) March 29, 2024
പക്ഷേ എംബപ്പേയുടെ കാര്യം കൂടി ഇവർ ഇവിടെ പരാമർശിക്കുന്നുണ്ട്.എംബപ്പേ റയലിലേക്കാണ് എന്നുള്ള കാര്യം മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.എംബപ്പേ കൂടി വരുന്നതോടെ റയൽ മുന്നേറ്റ നിര കൂടുതൽ ശക്തമാവും. പക്ഷേ അപ്പോൾ ആര് പുറത്തിരിക്കും എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്. നിലവിൽ എംബപ്പേയും വിനിയും ഒരേ പൊസിഷനിലാണ് കളിക്കുന്നത്.കൂടാതെ ബ്രാഹിം ഡയസിനെ പോലെയുള്ള താരങ്ങളെയും റയൽ മാഡ്രിഡിന് ലഭ്യമാണ്.
ചുരുക്കത്തിൽ അടുത്ത സീസണിൽ ഈ താരങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നത് കാർലോ ആഞ്ചലോട്ടിക്ക് തലവേദന ഉണ്ടാക്കുന്ന കാര്യമായിരിക്കും.ബെൻസിമ ക്ലബ്ബ് വിട്ട സ്ഥാനത്ത് നിലവിൽ മികച്ച ഒരു സ്ട്രൈക്കറുടെ അഭാവം റയലിനുണ്ട്.ആ പൊസിഷൻ സ്ഥിരമായി നേടിയെടുക്കാനാണ് എൻഡ്രിക്ക് വരുന്നത്. ഏതായാലും റയലിന്റെ മുന്നേറ്റ നിര സെറ്റായി കഴിഞ്ഞാൽ അത് എതിരാളികൾക്ക് ഏറെ ഭീതി വിതക്കുന്ന ഒരു കാര്യമായിരിക്കും.