എൻഡ്രിക്കിന് റൂഡിഗറുടെ കടുത്ത ട്രീറ്റ്മെന്റ്,എംബപ്പേക്കും കിട്ടുമെന്ന് ആഞ്ചലോട്ടി!

ഇന്ന് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.Ac മിലാനായിരുന്നു റയൽ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. മത്സരത്തിൽ റയലിന് വേണ്ടി അരങ്ങേറ്റം കുറിക്കാൻ ബ്രസീലിയൻ യുവ പ്രതിഭ എൻഡ്രിക്കിന് കഴിഞ്ഞിരുന്നു. കൂടാതെ നിരവധി യുവ താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

ദിവസങ്ങൾക്കു മുൻപാണ് റയൽ മാഡ്രിഡ് എൻഡ്രിക്കിനെ സ്വന്തം ആരാധകർക്ക് മുൻപിൽ അവതരിപ്പിച്ചത്. അതിനുശേഷം ട്രെയിനിങ്ങിൽ പങ്കെടുത്ത എൻഡ്രിക്കിനെ കാത്തിരുന്നത് വലിയ വെല്ലുവിളിയായിരുന്നു. റയൽ ഡിഫൻഡറായ അന്റോണിയോ റൂഡിഗർ കടുത്ത മാർക്കിങ്ങാണ് താരത്തെ നടത്തിയത്.ശാരീരികമായി തന്നെ താരത്തെ നേരിടുകയായിരുന്നു.ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. ഇതേക്കുറിച്ച് റയൽ മാഡ്രിഡിന്റെ പരിശീലകനായ ആഞ്ചലോട്ടി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെയാണ്.

“എൻഡ്രിക്കും റൂഡിഗറും തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല.ഒന്നും സംഭവിച്ചിട്ടില്ല.റൂഡിഗർ എൻഡ്രിക്കിനെ ജസ്റ്റ് സ്വാഗതം ചെയ്തതാണെന്ന് മാത്രം.കിലിയൻ എംബപ്പേ വരുമ്പോഴും ഇതുതന്നെയായിരിക്കും റൂഡിഗർ ചെയ്യുക.അദ്ദേഹം വളരെ മികച്ച ഒരു താരമാണ് “ഇതാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതായത് തങ്ങളുടെ സ്ട്രൈക്കർമാരെ കൂടുതൽ മികച്ച രൂപത്തിലേക്ക് മാറ്റാൻ വേണ്ടിയാണ് റൂഡിഗർ ഏറ്റവും മികച്ച ഡിഫൻസ് പുറത്തെടുക്കാനുള്ളത്. ട്രെയിനിങ്ങിന്റെ ആലസ്യമൊന്നും അവിടെ ഉണ്ടാവാറില്ല. യൂറോപ്പ്യൻ ഫുട്ബോളിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത എൻഡ്രിക്കിനെ അതിന്റെ നിലവാരത്തിലേക്ക് എത്തിക്കാൻ വേണ്ടിയാണ് റൂഡിഗർ കടുത്ത ഡിഫെൻഡിങ് നടത്തുന്നത്.എംബപ്പേ വരുമ്പോഴും ഇതേ ട്രീറ്റ്മെന്റ് തന്നെയാണ് താരത്തിനും റൂഡിഗർ നൽകുക.

Leave a Reply

Your email address will not be published. Required fields are marked *