എൻഡ്രിക്കിന് ആഞ്ചലോട്ടിയുടെ ഉപദേശം!
ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡ് കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. വിയ്യാറയലാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30ന് സാന്റിയാഗോ ബെർണാബുവിൽ വെച്ച് കൊണ്ടാണ് ഈ മത്സരം നടക്കുക.മത്സരത്തിൽ വിജയം നേടിക്കൊണ്ട് ഒന്നാം സ്ഥാനത്തേക്ക് എത്തുക എന്നുള്ളതാണ് ഇന്ന് റയൽ മാഡ്രിഡ് ലക്ഷ്യം വെക്കുന്നത്.
ഈ മത്സരം കാണാൻ വേണ്ടി സാന്റിയാഗോ ബെർണാബുവിൽ ബ്രസീലിയൻ യുവ സൂപ്പർതാരമായ എൻഡ്രിക്ക് ഉണ്ടാവും.കഴിഞ്ഞ ദിവസം അദ്ദേഹം മാഡ്രിഡിൽ എത്തിയിരുന്നു. മാത്രമല്ല അദ്ദേഹം ട്രെയിനിങ് ക്യാമ്പ് സന്ദർശിക്കുകയും താരങ്ങളെയും പരിശീലകരെയും കാണുകയും ചെയ്തിരുന്നു.അടുത്ത ജൂലൈയിലാണ് അദ്ദേഹം റയൽ മാഡ്രിഡിനോടൊപ്പം ചേരുക.അപ്പോഴേക്കും അദ്ദേഹത്തിന് 18 വയസ്സ് പൂർത്തിയാകും.
ഇപ്പോഴിതാ ഈ താരത്തിന് ചില ഉപദേശങ്ങൾ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി നൽകിയിട്ടുണ്ട്. നമുക്ക് അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോവാം.
🏠👀 ¡Visita especial!
— Real Madrid C.F. (@realmadrid) December 16, 2023
🇧🇷 @Endrick
📍 #RMCity pic.twitter.com/wls83p3vYp
” എനിക്ക് അദ്ദേഹത്തിന് നൽകാനുള്ള ഉപദേശം ഈ നിമിഷങ്ങൾ ആസ്വദിക്കുക എന്നുള്ളതാണ്. ആസ്വദിച്ചുകൊണ്ട് ജീവിക്കുക. അദ്ദേഹം വളരെയധികം നല്ല നിലയിലാണ് പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്നത്.വരുന്ന ജൂലൈ മാസത്തിൽ അദ്ദേഹം ഞങ്ങളോടൊപ്പം ഉണ്ടാകും എന്ന കാര്യത്തിൽ ഞങ്ങൾ വളരെയധികം സന്തോഷവാന്മാരാണ്. ഞങ്ങളെ അദ്ദേഹം സന്ദർശിച്ചു കഴിഞ്ഞു. മത്സരം കാണാൻ എൻഡ്രിക്ക് ഉണ്ടാകും.ചില കാര്യങ്ങളൊക്കെ അദ്ദേഹവുമായി ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. പക്ഷേ അടുത്ത ജൂലൈ വരെ ഞങ്ങൾ കാത്തിരിക്കണം ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ 31 മത്സരങ്ങളാണ് ഈ 17 കാരൻ ബ്രസീലിയൻ ലീഗിൽ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 11 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.പാൽമിറാസിനൊപ്പം ബ്രസീലിയൻ ലീഗ് കിരീടവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചുകൊണ്ട് ചരിത്രം കുറിക്കാനും ഈ താരത്തിന് സാധിച്ചിരുന്നു.