എൻഡ്രിക്കിന്റെ കാര്യത്തിൽ സൂപ്പർ ഹാപ്പി, നിർണായക അവസരം ലഭിക്കുന്നു!
വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്കിന് ലഭിച്ചിട്ടുള്ളത്.എന്നാൽ അത് കൃത്യമായി ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.റയൽ മാഡ്രിഡിന് വേണ്ടി സൗഹൃദ മത്സരത്തിലും ലാലിഗ മത്സരത്തിലും ചാമ്പ്യൻസ് ലീഗ് മത്സരത്തിലും എൻഡ്രിക്ക് ഗോൾ നേടിക്കഴിഞ്ഞു. വളരെ പെട്ടെന്ന് ഇമ്പാക്ട് ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ താരത്തിന്റെ കാര്യത്തിൽ റയൽ മാഡ്രിഡ് സൂപ്പർ ഹാപ്പിയാണ്.ഗോളുകൾ നേടിയ കാര്യത്തിൽ മാത്രമല്ല, ട്രെയിനിങ്ങിൽ അദ്ദേഹം നടത്തുന്ന ഹാർഡ് വർക്കിന്റെ കാര്യത്തിലും ക്ലബ്ബ് ഹാപ്പിയാണ്.സഹതാരങ്ങളുമായി ഡ്രസ്സിംഗ് റൂമുമായി വളരെ നല്ല ബന്ധം അദ്ദേഹത്തിനുണ്ട്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം അഡാപ്റ്റായി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കാര്യത്തിൽ നിർണായ തീരുമാനം ഇപ്പോൾ പരിശീലകനായ ആഞ്ചലോട്ടി എടുത്തിട്ടുണ്ട്. അതായത് ലാലിഗയിൽ ഇനി റയൽ മാഡ്രിഡ് എസ്പനോൾ,അലാവസ് ടീമുകൾക്കെതിരെയാണ് കളിക്കുന്നത്. ഇതിൽ ഏതെങ്കിലും ഒരു മത്സരത്തിൽ എൻഡ്രിക്ക് സ്റ്റാർട്ട് ചെയ്യും. അവരുടെ പരിശീലകനായ കാർലോ ആഞ്ചലോട്ടി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
ലഭിക്കുന്ന അവസരങ്ങൾ പരമാവധി മുതലെടുക്കാൻ ആയിരിക്കും ഈ താരം ശ്രമിക്കുക.ഒരു തികഞ്ഞ നമ്പർ നയൻ സ്ട്രൈക്കർ ആണ് താരം.കിട്ടുന്ന അവസരങ്ങളിൽ പരമാവധി ഗോളടിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എൻഡ്രിക്ക് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.