എൻഡ്രിക്കിനെ പോലെയുള്ള താരങ്ങൾ അപൂർവ്വം:ആഞ്ചലോട്ടി പറയുന്നു

ഇന്ന് നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇറ്റാലിയൻ കരുത്തരായ AC മിലാനാണ് റയൽ മാഡ്രിഡിന് തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അവരുടെ വിജയം.റയലിന് വേണ്ടി പ്രധാനമായും യുവതാരങ്ങളായിരുന്നു കളിച്ചിരുന്നത്. ബ്രസീലിയൻ സൂപ്പർ താരമായ എൻഡ്രിക്ക് ഈ മത്സരത്തിൽ അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു.

ദിവസങ്ങൾക്ക് മുമ്പാണ് റയൽ മാഡ്രിഡ് അദ്ദേഹത്തിന്റെ പ്രസന്റേഷൻ നടത്തിയത്.ഇപ്പോൾ അദ്ദേഹം അരങ്ങേറ്റവും പൂർത്തിയാക്കി കഴിഞ്ഞു.മത്സരത്തിന്റെ ആദ്യ പകുതിയിൽ മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. മത്സരശേഷം എൻഡ്രിക്കിനെ പ്രശംസിച്ചുകൊണ്ട് റയൽ മാഡ്രിഡ് പരിശീലകനായ ആഞ്ചലോട്ടി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.എൻഡ്രിക്കിനെ പോലെയുള്ള താരങ്ങൾ അപൂർവമാണ് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എൻഡ്രിക്ക് വളരെയധികം സ്പെഷലായിട്ടുള്ള ഒരു താരമാണ്.സ്‌പേസുകളിലേക്ക് വളരെയധികം വേഗത്തിൽ ഓടിക്കയറാൻ കഴിവുള്ള താരമാണ് അദ്ദേഹം.ഇക്കാര്യത്തിൽ താരം വളരെയധികം സ്കിൽ ഫുള്ളാണ്. ഇത്തരത്തിലുള്ള താരങ്ങൾ വളരെ അപൂർവ്വമാണ് ” ഇതാണ് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അതേസമയം മറ്റൊരു യുവ പ്രതിഭയായ ആർദ ഗുലെറിനെ പറ്റിയും ആഞ്ചലോട്ടി സംസാരിച്ചിട്ടുണ്ട്.അത് ഇപ്രകാരമാണ്.

“ഗുലറിന്റെ ഏറ്റവും നല്ല പൊസിഷൻ നമ്പർ 10 പൊസിഷനാണ്. അല്ലെങ്കിൽ കുറച്ച് വലതുവശത്തേക്ക് മാറിയുള്ള പൊസിഷൻ.ഹോളിഡേ പിരിയഡിൽ അദ്ദേഹം നല്ല രൂപത്തിൽ ട്രെയിനിങ് നടത്തിയിട്ടുണ്ട്.ഇതേ ക്വാളിറ്റിയോട് കൂടി കൂടുതൽ പവർഫുൾ ആവാൻ അദ്ദേഹത്തിന് കഴിയും. വരുന്ന സീസണിൽ അദ്ദേഹത്തിന് കൂടുതൽ പ്രാധാന്യം ഉണ്ടാകും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനപ്പെട്ട സീസൺ തന്നെയായിരിക്കും ഇത് “ഇതാണ് റയൽ മാഡ്രിഡ് കോച്ച് പറഞ്ഞിട്ടുള്ളത്.

അടുത്ത മത്സരത്തിൽ ബാഴ്സലോണയാണ് റയൽ മാഡ്രിഡിന്റെ എതിരാളികൾ.സുപ്രധാന താരങ്ങൾ ഈ മത്സരത്തിൽ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *